'അവനെ എങ്ങനെ ഓള്‍റൗണ്ടര്‍ എന്നു വിളിക്കും', തുറന്നടിച്ച് കപില്‍ദേവ്

ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഓള്‍റൗണ്ടര്‍ എന്ന വിശേഷണത്തിന് യോഗ്യതയില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ്. ടി20 ലോക കപ്പില്‍ വെറും രണ്ട് മത്സരങ്ങളില്‍ മാത്രം പന്തെറിഞ്ഞ ഹാര്‍ദ്ദിക്കിന് തന്റെ ചുമതല നിര്‍വഹിക്കാനായിരുന്നില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്ന് ഹാര്‍ദ്ദിക്കിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.

ഓള്‍റൗണ്ടറായി കണക്കാക്കണമെങ്കില്‍ ഹാര്‍ദ്ദിക് ബാറ്റിംഗും ബോളിംഗും ചെയ്യണം. ഹാര്‍ദ്ദിക് പന്തെറിയുന്നില്ല. അതിനാല്‍ അയാളെ ഓള്‍റൗണ്ടര്‍ എന്ന് വിളിക്കാനാകുമോ ? പരിക്കില്‍ നിന്ന് മുക്തനായ ഹാര്‍ദ്ദിക്കിനെ കൊണ്ട് പന്തെറിയിക്കൂ- കപില്‍ദേവ് പറഞ്ഞു.

ടീമിലെ വളരെ പ്രധാനപ്പെട്ട ബാറ്ററാണ് ഹാര്‍ദ്ദിക്. പന്തെറിയാന്‍ ഹാര്‍ദ്ദിക് കൂടുതല്‍ മത്സരങ്ങള്‍ കളിക്കണം. മികച്ച പ്രകടനം കാഴ്ചവെയ്ക്കണം. എന്നിട്ട് അയാളെ ഓള്‍റൗണ്ടറെന്ന് വിളിക്കാമെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.