'അവന്‍ ഇന്ത്യയുടെ ഇന്‍സമാം, കോഹ്ലിയെക്കാള്‍ കേമന്‍'; പാക് ആരാധകരുടെ ഇഷ്ടം പറഞ്ഞ് അക്തര്‍

ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ എന്നും വാശിയുടേയും സമ്മര്‍ദ്ദത്തിന്റേയുമാണ്. എങ്കിലും ഇരു രാജ്യങ്ങളിലെയും കളിക്കാര്‍ തമ്മില്‍ സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. പാകിസ്ഥാന്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ താരം ആരാണെന്ന് തുറന്ന് പറയുകയാണ് പേസ് ഇതിഹാസം ഷൊയ്ബ് അക്തര്‍.

ഇന്ത്യ നല്ല ടീമല്ലെന്ന് പാകിസ്ഥാനിലെ ആരും പറയില്ല. ഇന്ത്യയുടെ ചില താരങ്ങളെ പാക് ആരാധകര്‍ ഇഷ്ടപ്പെടുന്നുണ്ട്. വിരാട് കോഹ്ലിയെ മഹാനായ കളിക്കാരനായാണ് അവര്‍ കണക്കാക്കുന്നത്. രോഹിത് ശര്‍മ്മ അതിലും മഹാനാണെന്നും പാക് ക്രിക്കറ്റ് പ്രേമികള്‍ കരുതുന്നു. ഇന്ത്യയുടെ ഇന്‍സമാം ഉല്‍ ഹക്കാണ് രോഹിത് എന്ന് അവര്‍ പറയുന്നു. ഋഷഭ് പന്തിനും സൂര്യകുമാര്‍ യാദവിനും പാകിസ്ഥാനില്‍ ആരാധികരുണ്ട്- അക്തര്‍ പറഞ്ഞു.

Read more

എന്റെ വീഡിയോകള്‍ കണ്ടാല്‍ അറിയാം, അവയില്‍ വെറുപ്പിന്റെ അംശം ഇല്ലെന്ന്. എന്റെ അഭിപ്രായങ്ങള്‍ പക്ഷപാതപരമാകരുതെന്ന് നിര്‍ബന്ധമുണ്ട്. പണത്തിനുവേണ്ടിയാണ് ഞാന്‍ അഭിപ്രായങ്ങള്‍ പറയുന്നതെന്ന് ആള്‍ക്കാര്‍ ആരോപിക്കുന്നു. അതു സത്യമല്ല. എനിക്ക് ഇന്ത്യയില്‍ ഒരുപാട് ആരാധകരുണ്ട്. ഇന്ത്യക്കാര്‍ ഏറെ സ്‌നേഹിക്കുന്ന ഭാഗ്യവാനായ പാകിസ്ഥാന്‍കാരനാണ് ഞാന്‍. അവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ താല്‍പര്യപ്പെടുന്നില്ല- അക്തര്‍ കൂട്ടിച്ചേര്‍ത്തു.