ദക്ഷിണാഫ്രിക്ക തിരുത്തേണ്ട പാഠം ; വെസ്റ്റിന്‍ഡീസിന് എതിരെ ഇന്ത്യ അവസരം നല്‍കേണ്ട മൂന്ന് പുതിയ താരങ്ങള്‍

ക്ഷിണാഫ്രിക്കയില്‍ ടെസ്റ്റും ഏകദിനവും കൈവിട്ടു കളഞ്ഞ ഇന്ത്യന്‍ ടീം പിന്നാലെ നാട്ടില്‍ നടക്കാനിരിക്കുന്ന വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ സമ്പര്‍ൂണ്ണ അഴിച്ചുപണിയ്ക്ക് തയ്യാറായാലേ ഇന്ത്യയ്ക്ക് ജയിക്കാനാകൂ എന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരേ അടുത്ത പരമ്പരയില്‍ ഇന്ത്യ അവസരം നല്‍കേണ്ട മൂന്ന് പുതിയ താരങ്ങളുണ്ട്. അടുത്ത മാസം ആദ്യം തുടങ്ങുന്ന ട്വന്റി20, ഏകദിന മത്സരങ്ങള്‍ തിരിച്ചുവരുന്ന രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലായിരിക്കും ഇന്ത്യന്‍ ടീം കളിക്കുക. ശുഭ്മാന്‍ ഗില്ലാണ് പരിഗണിക്കേണ്ട ആദ്യത്തെ താരം.

ഓപ്പണിംഗിലോ മദ്ധ്യനിരയിലോ എവിടെവേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന ബാറ്റ്‌സ്മാനാണ് ഗില്‍. ടെസ്റ്റ് ക്രിക്കറ്റിലും ഓപ്പണ്‍ ചെയ്യാന്‍ കഴിയുന്ന താരമാണെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്ന ഗില്ലിന് ഇനി കിട്ടേണ്ടത് മദ്ധ്യനിര ബാറ്റ്‌സ്മാനായുള്ള അവസരമാണ്.

മറ്റൊരു യുവതാരമായ പൃഥ്വി ഷായ്ക്ക് ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ ശ്രീലങ്കയ്ക്ക എതിരേയുള്ള പരമ്പരയ്ക്ക് ശേഷം ടീമില്‍ ഇടം കിട്ടിയിട്ടില്ല. പഞ്ചാബ് കിംഗ്‌സ് ഇലവന്റെ യുവ ഇടംകയ്യന്‍ സ്പിന്നര്‍ അര്‍ഷദ്് ദീപാണ് മൂന്നാമത്തെ യുവതാരം. 2022 ഐപിഎല്‍ സീസണ് മുന്നോടിയായുള്ള മെഗാലേലത്തിന് മുമ്പ് തന്നെ ടീമില്‍ ഇടം പിടിച്ചിരിക്കുന്ന താരമാണ് അര്‍ഷദ് ദീപ്.

Read more

വരാനിരിക്കുന്ന ശ്രീലങ്കയ്ക്ക് എതിരേയുള്ള പരമ്പരയില്‍ അര്‍ഷദ് ദീപ് സിംഗിനെയും പരിക്ഷിച്ചേക്കും. ഫെബ്രുവരി 6 മുതലാണ് വെസ്റ്റിന്‍ഡീസിനെതിരേയുളള ഏകദിന പരമ്പര ആരംഭിക്കുന്നത്. ഫെബ്രുവരി 9 , 11 എന്നീ തീയതികളിലാണ മറ്റ് രണ്ടു മത്സരങ്ങളും.