ടി20 ലോക കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് കിവീസ്; സൂപ്പര്‍ താരങ്ങള്‍ പുറത്ത്

ഈ വര്‍ഷം യു.എ.ഇയില്‍ നടക്കാനിരിക്കുന്ന ടി20 ലോക കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്. കെയ്ന്‍ വില്യംസണെ നായകനാക്കി 15 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെറ്ററന്‍ താരം റോസ് ടെയിലറും കോളിന്‍ ഡി ഗ്രാന്‍ഡോമിനും ടീമില്‍ ഇടം ലഭിച്ചില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം, മൂന്ന് സ്പിന്നര്‍മാര്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് രണ്ടിലാണ് ന്യൂസിലാന്‍ഡ് ഉള്ളത്. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിന് ഒപ്പമാണ് മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് ഒന്നില്‍.

New Zealand vs Australia 3rd T20 LIVE Online in your country, India

കിവീസ് ടീം: കെയ്ന്‍ വില്യംസണ്‍ , ടോഡ് ആസ്റ്റല്‍, ട്രെന്റ് ബോള്‍ട്ട്, മാര്‍ക്ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വേ, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, കൈല്‍ ജാമിസണ്‍, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ടിം സെയ്‌ഫെര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി.