ടി20 ലോക കപ്പ് യു.എ.ഇയില്‍; ഇന്ത്യയടക്കം മൂന്ന് ടീമുകള്‍ക്ക് കനത്ത തിരിച്ചടി

ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരുന്ന ടി20 ലോക കപ്പ് യു.എ.ഇയിലേക്ക് മാറ്റിയിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്ന് ടി20 ലോക കപ്പ് യു.എ.ഇയിലേക്ക് മാറ്റിയിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനം ചില ടീമുകള്‍ക്ക് വന്‍ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. അതില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

യു.എ.ഇയിലെ പിച്ചുകള്‍ സ്പിന്നിനെ അകമഴിഞ്ഞ് സാഹയിക്കുന്നവയാണ് എന്നതാണ് ചില ടീമുകളെ വെട്ടിലാക്കിയിരിക്കുന്നത്. ഇന്ത്യ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കാണ് പിച്ചിന്റെ ഈ സ്വാഭാവം ഏറെ തിരിച്ചടിയാവുക. ഇന്ത്യയ്ക്ക് ഒരുപിടി സ്പിന്നര്‍മാര്‍ ഉണ്ടെങ്കിലും ആരും ഫോമിലല്ല എന്നതാണ് ആശങ്കയ്ക്ക് വഴിവയ്ക്കുന്നത്.

Yuzvendra Chahal Reveals Why he And Kuldeep Yadav do Not Play Together |  Yuzvendra Chahal age | Kuldeep Yadav Age | Indian Cricket Team | KulCha

ഇന്ത്യയുടെ ടി20 ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച കാലം മറന്നു. സീനിയര്‍ താരമായ അശ്വിന്‍ ഉണ്ടെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിലവില്‍ താരത്തെ ഇന്ത്യ പരിഗണിക്കുന്നില്ല. വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍ എന്നിവര്‍ പുറത്തുണ്ടെങ്കിലും ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടല്ല. വരുണ്‍ ചക്രവര്‍ത്തിയിലേക്ക് വന്നാല്‍ ഇതുവരെ താരം ഇന്ത്യയ്ക്കായി അരങ്ങേറിയിട്ടില്ല.

IPL 2021: Adam Zampa to miss RCB's campaign opener due to wedding - myKhel

ഓസീസ് നിരയില്‍ ആദം സാംപയും ആഷ്ടന്‍ ആഗറുമാണ് ടി20 നിരയിലെ പ്രധാന സ്പിന്നര്‍മാര്‍. ആഗര്‍ ഈ വര്‍ഷം ന്യൂസിലാന്‍ഡിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും സാംപ ഫോമിലെത്താനാവാതെ വലയുകയാണ്.

Aussies wary of little-known world No.1 | cricket.com.au

കരുത്തുറ്റ പേസര്‍മാരുണ്ടെങ്കിലും ന്യൂസിലന്‍ഡിന് മികച്ച സ്പിന്നര്‍മാരുടെ അഭാവമുണ്ട്. ഇഷ് സോധിയും മിച്ചെല്‍ സാന്റ്നറുമാണ് നിലവില്‍ കിവീസിന്റെ പ്രധാനപ്പെട്ട സ്പിന്നര്‍മാര്‍. എന്നാല്‍ ഇവര്‍ക്ക് അടുത്ത കാലത്തായി വേണ്ടത്ര മികച്ച പ്രകടനങ്ങള്‍ അവകാശപ്പെടാനില്ല. സ്പിന്‍ ഓള്‍റൗണ്ടറുടെ അഭാവവും കിവീസിന് തലവേദനയാണ്.