നാണംകെട്ട തോല്‍വിയ്ക്ക് കോഹ്ലി പറയുന്ന ന്യായീകരണങ്ങള്‍

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന്റെ നാണക്കേടിലാണ് ടീം ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മേധാവിത്വം തുടരുന്ന ടീം ഇന്ത്യയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് കിവീസിനെതിരെ ആദ്യ ടെസ്റ്റില്‍ നേരിട്ട കനത്ത തോല്‍വി.

മത്സരശേഷം തോല്‍വി കാരണങ്ങള്‍ ചൂണ്ടികാട്ടി നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തി. മത്സരത്തില്‍ നിര്‍ണ്ണായക ഘടകമായി മാറിയത് ടോസാണെന്ന് കോഹ്ലി പറയുന്നത്. ഇന്ത്യയുടെ പ്രകടനം മികച്ചതല്ലായിരുന്നുവെന്നും കോഹ്ലി പറഞ്ഞു.

മത്സരത്തിന്റെ ഗതി തങ്ങള്‍ക്കനുകൂലമായി മാറണമായിരുന്നുവെങ്കില്‍ കുറഞ്ഞത് 220 റണ്‍സെങ്കിലും നേടേണ്ടതായിരുന്നുവെന്നും എന്നാല്‍ ഇതിന് സാധിച്ചില്ലെന്നും കോഹ്ലി പറഞ്ഞു. ആദ്യ ഇന്നിംഗ്സാണ് തങ്ങളെ പിന്നിലാക്കിയതെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. അവരുടെ അവസാന മൂന്നു വിക്കറ്റ് ആദ്യ ഇന്നിംഗ്സില്‍ വീഴ്ത്താന്‍ ഏറെ ബുദ്ധിമുട്ടിയെന്നും ഇത് കനത്ത തിരിച്ചടിയായെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

Read more

മത്സരത്തില്‍ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാനായി എന്നത് മാത്രമാണ് ഇന്ത്യയുടെ ആകെ നേട്ടം. ആദ്യ ഇന്നിംഗ്‌സില്‍ 165 റണ്‍സിന് പുറത്തായ ഇന്ത്യയ്ക്ക് മറുപടിയായി ന്യൂസിലന്‍ഡ് 348 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 191 റണ്‍സിന് പുറത്തായതോടെ ന്യൂസിലന്‍ഡിന്റെ വിജയലക്ഷ്യം വെറും ഒന്‍പത് റണ്‍സായി ചുരുങ്ങി. വിക്കറ്റൊന്നും നഷ്ടപ്പെടാതെ കിവീസ് വിജയറണ്‍ അനായാസം മറികടക്കുകയായിരുന്നു.