തിരിച്ചടിച്ച് ഇന്ത്യ, ഓസീസ് തകരുന്നു

Gambinos Ad
ript>

ഇന്ത്യയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ആറ് വിക്കറ്റിന് 150 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ തലേന്നത്തെ സ്‌കോറായ 250 റണ്‍സിന് പുറത്തായിരുന്നു.

Gambinos Ad

മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശര്‍മ്മയുമാണ് ഓസ്‌ട്രേലിയയുടെ നടുവൊടിച്ചത്. ജസ്പ്രിത് ഭുംറ ഒരു വിക്കറ്റും സ്വന്തമാക്കി.

ഓസ്‌ട്രേലിയക്കായി 39 ഖണ്‍മായി ഹെഡും അഞ്ച് റണ്‍സുമായി കുമ്മിണ്‍സണുമാണ് ക്രീസില്‍. ഉസ്മാന്‍ ക്വാജ 28, ക്രിസ് ഹാരിസ് 26, ഹാന്‍ഡ് കോംമ്പ് 34 റണ്‍സെടുത്തു. ഫിഞ്ച് പൂജ്യനായി മടങ്ങിയപ്പോള്‍ മാര്‍ഷ് രണ്ടും നായകന്‍ പെയ്ന്‍ അഞ്ചും റണ്‍സെടുത്ത് പുറത്തായി.

നേരത്തെ ഇന്ത്യ തലേന്നത്തെ റണ്‍സില്‍ നിന്ന് ഒരുറണ്‍സ് പോലും കൂട്ടാനാകാതെ ഓള്‍ഔട്ടാകുകയായിരുന്നു. മത്സരത്തില്‍ ചേതേശ്വര്‍ പൂജരയും സെഞ്ച്വറിയാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.