ഗോൾപോസ്റ്റിൽ തലയിടിച്ചു വീണ സഹതാരത്തിന്റെ ജീവൻ രക്ഷിച്ച് മുൻ ലിവർപൂൾ താരം, അതിനു ശേഷം ഒരു ഗോളും നേടി

Gambinos Ad
ript>

തന്റെ ഇരുപത്തിയെട്ടാം ജന്മദിനം ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളാണ് സ്പോർടിങ്ങ് ക്ലബിന്റെ പ്രതിരോധ താരം സെബാസ്റ്റ്യൻ കോട്സിനു നൽകിയത്. പോർടിമോണെൻസുമായുള്ള മത്സരത്തിനിടെ ഗോൾ പോസ്റ്റിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്വന്തം ടീമിലെ ഗോൾകീപ്പർ റൊമൈൻ സാലിന്റെ ജീവൻ രക്ഷിച്ചതു മുൻ ലിവർപൂൾ താരത്തിന്റെ ഇടപെടലായിരുന്നു. മത്സരത്തിന്റെ നാൽപത്തിനാലാം മിനുട്ടിലായിരുന്നു സംഭവം നടന്നത്.

Gambinos Ad

പോർടിമോണെൻസ് താരമായ നകജിമോയുടെ ഒരു ഗോൾ ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സാലിനു ഗുരുതരമായി പരിക്കേറ്റത്. ഗോൾ പോസ്റ്റിൽ തലയിടിച്ച താരം അബോധാവസ്ഥയിലേക്കു വീഴുകയായിരുന്നു. സാലിൻ സ്വന്തം നാവു വിഴുങ്ങി ശ്വാസം മുട്ടി കൂടുതൽ ഗുരുതരാവസ്ഥയിലേക്കു പോകാൻ സാധ്യതയുണ്ടെന്നു മനസിലാക്കിയ കോട്സ് ഗോൾകീപ്പറുടെ വായിൽ കയ്യിട്ട് നാവു വലിച്ചെടുക്കുകയായിരുന്നു. അതിനു ശേഷമാണ് താരത്തിനടുത്തേക്ക് മെഡിക്കൽ സംഘം എത്തിയത്. കോട്സിന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ സാലിന് ജീവൻ വരെ നഷ്ടമാകുമായിരുന്നു.

ഗുരുതര പരിക്കേറ്റ സാലിനെ അപ്പോൾ തന്നെ കളിയിൽ നിന്നു പിൻവലിച്ചു. അതിനു ശേഷം കോട്സ് ടീമിനു വേണ്ടി ഒരു ഗോൾ നേടുകയും ചെയ്തെങ്കിലും മത്സരം സ്പോർട്ടിംഗ് ക്ലബ് തോൽക്കുകയായിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പോർച്ചുഗീസ് ക്ലബ് തോൽവി വഴങ്ങിയത്. എങ്കിലും പിറന്നാൾ ദിനത്തിൽ തന്റെ സഹതാരത്തിന്റെ ജീവൻ രക്ഷിച്ച കോട്സിന്റെ പ്രവൃത്തിക്ക് അഭിനന്ദന പ്രവാഹമാണ് ഒഴുകിയെത്തുന്നത്.