മെസി മുന്നിലെത്തി, ബാലൺ ഡി ഓർ ഓപ്പൺ വോട്ടിംഗ് നിർത്തിവച്ചു

Gambinos Ad
ript>

ഈ വർഷത്തെ ബാലൺ ഡി ഓർ ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ വെബ്സൈറ്റിൽ ആരാധകർക്കു വേണ്ടി നടത്തിയ ഓപ്പൺ വോട്ടിംഗ് അവർ നിർത്തി വച്ചു. പക്ഷപാതപരമായ വോട്ടിങ്ങാണ് ഇതിനു കാരണമെന്നാണ് കണക്കാക്കപ്പെടുന്നത്. വോട്ടിംഗ് തുടങ്ങിയ ആദ്യ ഘട്ടങ്ങളിൽ ലിവർപൂൾ താരം സലായാണ് മുന്നിലെത്തിയത്. എന്നാൽ പിന്നീട് മെസി ആരാധകർ വോട്ടിംഗ് ഏറ്റെടുത്തതോടെ ഫലങ്ങൾ മാറി മറിയുകയായിരുന്നു.

Gambinos Ad

ആകെ ചെയ്ത വോട്ടുകളിൽ നാൽപത്തിയെട്ടു ശതമാനവും സ്വന്തമാക്കി മെസി മുന്നിൽ നിൽക്കുമ്പോഴാണ് വോട്ടെടുപ്പ് നിർത്തി വച്ചത്. സലാ മുപ്പത്തിയൊന്നു ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനത്തായിരുന്നു. പുരസ്കാരം നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന റൊണാൾഡോക്ക് ഈ സമയം കൊണ്ട് വെറും എട്ടു ശതമാനം വോട്ടുകൾ മാത്രമാണ് സ്വന്തമാക്കാനായത്.

ഓപ്പൺ വോട്ടിങ്ങ് നിർത്തി വച്ച ഫ്രാൻസ് ഫുട്ബോളിന്റെ തീരുമാനത്തിനെതിരെ ആരാധകരുടെ പ്രതിഷേധം ഉയരുന്നുണ്ട്. ഓപ്പൺ വോട്ടിംഗാകുമ്പോൾ ആരാധകർ അവർക്കിഷ്ടപ്പെട്ട താരങ്ങൾക്കു തന്നെയാണു വോട്ടു ചെയ്യുകയെന്നാണ് അവർ പറയുന്നത്. കിരീടങ്ങൾ സ്വന്തമാക്കിയില്ലെങ്കിലും കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ മെസി മുന്നിലെത്തിയത് എങ്ങനെ പക്ഷപാതപരമായ വോട്ടിംഗാകുമെന്നും അവർ ചോദിക്കുന്നു.

ആരാധകരുടെ വോട്ടിംഗ് ഉൾപ്പെടുത്തിയിരുന്നെങ്കിലും ബാലൺ ഡി ഓർ അന്തിമ വിജയിയെ പ്രഖ്യാപിക്കാൻ അതു കണക്കിലെടുക്കില്ല. മാധ്യമപ്രവർത്തകരുടെ അന്താരാഷ്ട്ര സംഘടനയിലെ അംഗങ്ങൾക്കു മാത്രമാണ് വിജയിയെ തീരുമാനിക്കാൻ വോട്ടു ചെയ്യാനാവുക. ആറ്, നാല്, മൂന്ന്‌, രണ്ട്, ഒന്ന് എന്നിങ്ങനെ അഞ്ചു തരം പോയിന്റുകൾ അഞ്ചു താരങ്ങൾക്കു നൽകുന്നതാണ് വോട്ടെടുപ്പിന്റെ രീതി.