Tuesday, 11 August 2026
‘Honest storytelling is a powerful means of change
11:03:52 AM IST
National

നിരാഹാര സമരത്തിനിടെ ശരീരഭാരം 8.5 കിലോ കുറഞ്ഞു, രണ്ട് ദിവസം കൂടി തുടർന്നാൽ മരണപ്പെടാം; സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യം

ന്യൂസ് ഡെസ്ക് 15 July 2026, 12:10 pm
SHARE

ഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയറിയിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹർജി. 18-ാം ദിവസത്തിലേക്ക് കടന്ന നിരാഹാര സമരത്തിനിടെ വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി മോശമാകുകയാണെന്നും, അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റാൻ കേന്ദ്ര-ഡൽഹി സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.

സോനം വാങ്ചുക്കിന്റെ അഭിഭാഷകൻ രാകേഷ് കുമാർ സെയ്നിയാണ് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ദിവസം കൂടി നിരാഹാരം തുടർന്നാൽ വാങ്ചുക്കിന് മരണം സംഭവിക്കാമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സോനം വാങ്ചുക്കിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി അടിയന്തരമായി ഇടപെടണമെന്നാണ് ഹർജിക്കാരൻ്റെ ആവശ്യം. വാങ്ചുക്കിൻ്റെ ആരോഗ്യാവസ്ഥ വഷളാകുന്നത് തടയാനായി ആവശ്യമെങ്കിൽ പോഷകാഹാരങ്ങൾ അടങ്ങിയ പാനീയം നൽകണമെന്നും ഹർജിയിൽ പറഞ്ഞു.

അദ്ദേഹം മരണപ്പെട്ടാൽ രാജ്യത്തിനും ലോകത്തിനും അത് വലിയൊരു നാണക്കേടായിരിക്കും. സർക്കാർ കുപ്രസിദ്ധ കുറ്റവാളിയെ പോലെയോ ഭീകരനെ പോലെയോ അല്ലെങ്കിൽ രാജ്യദ്രോഹിയെ പോലെയോ ആണ് പരിഗണിക്കുന്നത്. അധികൃതർ വാങ്ചുക്കിന് ചികിത്സ ഉറപ്പാക്കണം. വിഷയം അടിയന്തരമായി പരി​ഗണിക്കണമെന്നാണ് ഹർജിക്കാരൻ്റെ ആവശ്യം.

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോ‍ർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനത പാർട്ടി ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർ‌ഢ്യം അറിയിച്ചാണ് സോനം വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →