സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; ജന്തർ മന്തറിൽ സംഘർഷം
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. 21 ദിവസമായി നിരാഹാരം തുടരുകയായിരുന്നു സോനം വാങ്ചുക്ക്. സിജെപി പ്രവർത്തകരുടെ എതിർപ്പ് അവഗണിച്ചാണ് നടപടി.
സമരവേദിയിൽ വച്ച് സോനം വാങ്ചുകിനെ ഒരു സംഘം ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് അഭിജിത്ത് ദീപകെ ആരോപിച്ചു. സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘം ജന്തർ മന്ദറിൽ എത്തിയിരുന്നു. ആർഎംഎൽ, സഫ്ദർജംഗ് ആശുപത്രിയിലെ വിദഗ്ധരുടെ സംഘമാണ് എത്തിയത്.
പരിശോധിക്കാൻ കഴിയില്ലെന്നും തങ്ങൾ നിയോഗിച്ച ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മാത്രമേ പരിശോധന അനുവദിക്കു എന്ന് സിജെപി പ്രവർത്തകർ പറഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം സിജെപി സമരം നടക്കുന്ന ജന്തർ മന്തറിൽ സംഘർഷം ഉടലെടുത്തു. സർവ സജ്ജത്തോടെയായിരുന്നു ഡൽഹി പൊലീസ് പ്രതിഷേധ സ്ഥലത്തേക്ക് എത്തിയത്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും
35 ലക്ഷത്തിന്റെ ബാഗ്, 21 ലക്ഷത്തിൻ്റെ വാച്ച്, 6100ൻ്റെ കുട! സിമ്പിൾ സാരിയിൽ പാർലമെൻ്റിൽ എത്തിയ കങ്കണയുടെ ആഡംബര വസ്തുക്കളുടെ വിലകേട്ട് കണ്ണുതള്ളി ആരാധകർ