‘വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ല, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നല്‍കും’; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്
നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ യാതൊരു നിയമനടപടിയും എടുക്കില്ലെന്ന് കേന്ദ്രം എഴുതി നല്‍കിയെന്ന് സോനം വാങ്ചുക് പറഞ്ഞു. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും കേന്ദ്രം ഉറപ്പുനല്‍കിയതായി എക്സില്‍ പങ്കുവച്ച വിഡിയോയില്‍ സോനം വാങ്ചുക് അറിയിച്ചു.
26 ദിവസം നീണ്ടുനിന്ന തന്റെ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ പോസ്റ്റ് ചെയ്ത വിശദീകരണ വിഡിയോയിലാണ് സോനം വാങ്ചുക് ഇക്കാര്യങ്ങൾ അറിയിച്ചത്. ജൂലൈ 20ലെ മാര്‍ച്ചില്‍ പങ്കെടുത്ത ആര്‍ക്കെതിരെയും നിയമനടപടി ഉണ്ടാകില്ല. നീറ്റ് ക്രമക്കേടില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമെന്നും
എന്നാല്‍ വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജിവക്കുന്നതില്‍ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിജെപി. പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പുനല്‍കിയാല്‍ സമരം നിര്‍ത്താമെന്നായിരുന്നു സോനം വാങ്ചുക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്.
നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ താന്‍ നിരാഹാരസമരം അവസാനിപ്പിക്കുകയാണെന്ന് സോനം ട്വിറ്ററില്‍ കുറിച്ചു. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. തനിക്കൊപ്പം എപ്പോഴും ഭാര്യ ഗീതാഞ്ജലിയും നിലകൊണ്ടിട്ടുണ്ടെന്നും അവരോട് നന്ദി പറയുന്നില്ലെങ്കിലും ഈ അവസരത്തില്‍ തന്റെ സ്നേഹം അറിയിക്കുന്നുവെന്നും സോനം പറഞ്ഞു. പുലര്‍ച്ചെ ഒന്നേകാലോടെ കേന്ദ്ര മന്ത്രിമാരായ ജെപി നഡ്ഡ, ജിതേന്ദ്ര സിങ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിച്ചത്.
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന