Monday, 17 August 2026
‘Honest storytelling is a powerful means of change
11:53:19 AM IST
Celebrity Talk

‘ചില സിനിമാക്കാർ ഡൽഹിയിൽ വല്ലതും നടന്നാലേ അഭിപ്രായം പറയൂ, മുല്ലപ്പെരിയാർ തകർന്നാലും യൂട്യൂബേഴ്സിന് സന്തോഷത്തോടെ കുറെ റീൽസ് എടുത്ത് റീച്ച് കൂട്ടും’; വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്

ന്യൂസ് ഡെസ്ക് 6 August 2026, 11:17 am
SHARE

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രഖ്യാപനത്തിനെതിരെ സന്തോഷ് പണ്ഡിറ്റ്. കേരളത്തിന് ഈ പ്രഖ്യാപനം റെഡ് അലർട്ട് ആണെന്നും വിഷയത്തിൽ കേരളത്തിലെ സിനിമ സെലിബ്രിറ്റികൾ, സാംസ്കാരിക നായകന്മാർ ഒന്നും അഭിപ്രായം പറയുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ചില സിനിമാക്കാർ ഡൽഹിയിൽ വല്ലതും നടന്നാലേ അഭിപ്രായം പറയൂ എന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തി.

കേരളത്തിൽ പിന്നെ ചോദിക്കുവാനും പറയുവാനും ആരുമില്ലല്ലോ എന്ന് പറഞ്ഞ സന്തോഷ് പണ്ഡിറ്റ് ഇനി മുല്ലപ്പെരിയാർ ഡാം തകർന്നാലും കേരളത്തിലെ ചില യൂട്യൂബേഴ്സിന് സന്തോഷത്തോടെ കുറെ റീൽസ് എടുത്ത് റീച്ച് കൂട്ടും എന്നും പറഞ്ഞു. അതേസമയം മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് പുതിയ ഡാം നിര്‍മ്മിക്കുക എന്നാതാണ് ആശ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാട് സര്‍ക്കാര്‍ നിലപാടില്‍, തമിഴ്‌നാട് സര്‍ക്കാരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുമെന്ന് മോന്‍സ് ജോസഫ് അറിയിച്ചു. ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാടിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉയര്‍ന്നു നില്‍ക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും മോന്‍സ് ജോസഫ് പറഞ്ഞു. സുപ്രീംകോടതി മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങള്‍ ഉള്‍പ്പടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടും അക്കാര്യങ്ങളൊന്നും ഇതുവരെ നിര്‍വഹിക്കപ്പെട്ടിട്ടില്ല. ഡാം സേഫ്റ്റി ആ അതോറിറ്റി തന്നെ നേതൃത്വം കൊടുത്തുകൊണ്ട് ഡാമുകളുടെ സുരക്ഷ പരിശോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി മുന്നോട്ട് വച്ചിട്ടുണ്ട്.

ഇത് ഡിസംബര്‍ മുപ്പത്തി ഒന്നിന് മുമ്പ് നടക്കേണ്ട കാര്യമാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ഇതുവരെ ആ സുരക്ഷാ പരിശോധന പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല. അതുപോലെതന്നെ ബേബി ഡാമിന്റെ ബലപ്പെടുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആ കാര്യങ്ങളും ഇതുവരെ നടന്നിട്ടില്ല. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, സുപ്രീംകോടതി പറഞ്ഞത് പോലും നടക്കാത്ത ഈ കാലഘട്ടത്തില്‍ ഇങ്ങനെ ഒരു പ്രഖ്യാപനം തമിഴ്‌നാട് നടത്തിയത് തീര്‍ച്ചയായും നിര്‍ഭാഗ്യകരമാണ് എന്നും മന്ത്രി വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →