വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; രാഷ്ട്രീയം അഴിമതിയിൽ മുങ്ങിയെന്ന് മുൻ മുഖ്യമന്ത്രി
കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനം കൈമാറിയപ്പോഴേ സിദ്ധരാമയ്യ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും, അന്ന് അദ്ദേഹത്തിന്റെ മകൻ അത് തള്ളിക്കളഞ്ഞിരുന്നു. എന്നാൽ, മാണ്ഡ്യ ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഇനി ഒരു രാഷ്ട്രീയ ഇന്നിങ്സിന് താനില്ലെന്ന് സിദ്ധരാമയ്യ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്.
ഇപ്പോൾ തനിക്ക് 79 വയസായി അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത് 2028. അന്ന് തനിക്ക് 82 വയസാകും. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ ഉണ്ടാകില്ല. എന്നാൽ രാഷ്ട്രീയത്തിൽ ഉണ്ടാകും. ജനങ്ങളുടെ സുഖത്തിലും ദുഖത്തിലും ഒപ്പമുണ്ടാകും. രാഷ്ട്രീയം ഇപ്പോൾ മലീമസമാക്കപ്പെട്ടു എന്നും അദ്ദേഹം വിമർശിച്ചു.
ഇപ്പോഴത്തെ രാഷ്ട്രീയവുമായി സന്ധി ചെയ്യാൻ വയ്യ. വരുണ മണ്ഡലത്തിലെ ജനങ്ങൾ വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നു. 1978ൽ താലൂക്ക് ബോർഡ് അംഗമായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. വിജയങ്ങളും തോൽവികളും കണ്ടിട്ടുണ്ട്. ഇതുവരെ വിശ്വസിച്ച തത്വങ്ങൾക്കെതിരെ പ്രവർത്തിക്കുകയോ മനസാക്ഷിയെ വഞ്ചിക്കുയോ ചെയ്തിട്ടില്ല. അതിൽ സംതൃപ്തിയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണ്ട് മത്സരിക്കുമ്പോൾ പണമായും മറ്റ് വലിയ സഹായവും കിട്ടിയിരുന്നു. ജയിപ്പിക്കാൻ ഒപ്പം നിന്നു. ഇന്ന് സ്ഥിതി മാറി. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജനങ്ങൾക്ക് അങ്ങോട്ട് പണം കൊടുക്കേണ്ട സ്ഥിതിയാണ്. അഴിമതി കൂടി. സത്യസന്ധരായ രാഷ്ട്രീയക്കാരില്ലാതായി. അഞ്ച് പതിറ്റാണ്ടത്തെ രാഷ്ട്രീയജീവിതത്തിലെ നിർണ്ണായതീരുമാനം പ്രഖ്യാപിച്ച് സിന്ധരാമയ്യ പറഞ്ഞു.
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ
‘ദൈവം വിളിച്ചത് കൊണ്ട് അമ്മയെയും അച്ഛനെയും സ്വർഗ്ഗത്തിലേക്ക് അയച്ചു’: എഴുകുംവയൽ ഇരട്ടക്കൊലപാതകത്തിൽ വിചിത്ര മൊഴിയുമായി അജീഷ്