Wednesday, 19 August 2026
‘Honest storytelling is a powerful means of change
01:02:44 PM IST
National

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന മോഷണം; പ്രതികൾ പ്രതിദിനം തട്ടിയെടുത്തത് 6 മുതൽ 7 ലക്ഷം രൂപ വരെ, തട്ടിയെടുത്ത പണം ഉപയോഗിച്ച് മുഖ്യപ്രതി ശുക്ല കാർ വാങ്ങി

SHARE

അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന മോഷണത്തിൽ വിവരങ്ങൾ പുറത്ത്. പ്രതിദിനം പ്രതികൾ 6 മുതൽ 7 ലക്ഷം രൂപ വരെ തട്ടിയെടുത്തതായി അന്വേഷണസംഘം കണ്ടെത്തി. മോഷ്ടിച്ച സ്വർണ്ണം പ്രതികൾ ഉരുക്കിയെന്നും മുഖ്യപ്രതി ശുക്ല കാർ വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ക്ഷേത്രത്തിൽ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് മുഖ്യപ്രതി അവിനാഷ് ശുക്ല കാർ വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തി. ക്ഷേത്ര സംഭാവനകളിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് മാരുതി ബ്രെസ്സ എന്ന വാഹനം വാങ്ങിയതെന്നും ഉടമസ്ഥാവകാശം മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശുക്ലയുടെ സഹോദരൻ അഭിഷേകിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം പണം എണ്ണുന്നതിൽ ഉൾപ്പെട്ട ബാങ്ക് ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്. ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച സ്വർണ്ണവും വെള്ളിയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്വർണ്ണം പ്രതികൾ ഉരുക്കിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. 10 ബാങ്ക് ജീവനക്കാരെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →