Wednesday, 19 August 2026
‘Honest storytelling is a powerful means of change
11:55:12 AM IST
Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; 8 മരണം, 8 പേരെ കാണാനില്ല, 13 പേർ ചികിത്സയിൽ: ദുരന്തനിവാരണ അതോറിറ്റി

ന്യൂസ് ഡെസ്ക് 2 August 2026, 11:45 am
SHARE

സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടു. മഴക്കെടുതിയിൽ ഇതുവരെ സംസ്ഥാനത്താകെ 8 പേർ മരിച്ചതായും 8 പേരെ കാണാതായതായും റിപ്പോർട്ടിൽ പറയുന്നു. 13 പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

മഴക്കെടുതിയിൽ 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്തെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാർപ്പിച്ചതായും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം, വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്ന പരാതികൾ ഉയരുകയാണ്. ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് പ്രാദേശിക ഭരണകൂടങ്ങളുടെ വിശദീകരണം.

മഴക്കെടുതി രൂക്ഷമായ പത്തനംതിട്ട ആറന്മുളയിലെ ക്യാമ്പുകളിലും പരാതികൾ ഉയർന്നു. ക്യാമ്പിൽ മതിയായ വെളിച്ചമില്ലെന്നും ജനറേറ്റർ എത്തിച്ചെങ്കിലും വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അന്തേവാസികൾ പറഞ്ഞു. മരുന്നുകൾ സമയബന്ധിതമായി ലഭിക്കുന്നില്ലെന്നും അവർ പരാതിപ്പെട്ടു. ഉദ്യോഗസ്ഥ ഏകോപനം ഇല്ലെന്നും വകുപ്പുകളുടെ ഏകോപനത്തിന് പ്രത്യേക സംവിധാനം വേണമെന്നും ഇടത് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →