Wednesday, 19 August 2026
‘Honest storytelling is a powerful means of change
11:22:13 AM IST
National

ഡല്‍ഹി പൊലീസിന് തിരിച്ചടി; ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി പട്യാല ഹൗസ് കോടതി

SHARE

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെതിരായ നീക്കത്തില്‍ ഡല്‍ഹി പൊലീസിന് തിരിച്ചടി. ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി. പട്യാല ഹൗസ് കോടതി സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിന് ഐഷിക്ക് ആയിരം രൂപ പിഴ ചുമത്തി. കഴിഞ്ഞ ദിവസം ഡല്‍ഹി പട്യാല ഹൗസ് കോടതി അറസ്റ്റ് സ്റ്റേ ചെയ്തിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചതിലാണ് ഐഷിക്കെതിരായ അറസ്റ്റ് വാറണ്ട് റദ്ദാക്കിയത്.

ഐഷിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം ശക്തമാക്കിയ പൊലീസിന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്. 2021ല്‍ ഡല്‍ഹിയിലെ ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാര്‍ച്ചിലെ കേസിലാണ് എകെജി ഭവനിലേക്ക് ഐഷിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയത്. പിന്നാലെ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് അറസ്റ്റ് വാറന്റ് കോടതി റദ്ദാക്കിയത്. ഇന്ന് കേസ് പരിഗണിക്കുന്നത് വരെ ഐഷിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് ഐഷി ഘോഷ് കോടതിയില്‍ നേരിട്ട് ഹാജരായി.

അതേസമയം ഡൽഹി പൊലീസിന്റെ അറസ്റ്റ് നീക്കവുമായി ഇന്നലെ ഐഷി ഘോഷ് പ്രതികരിച്ചിരുന്നു. സമരക്കാരെ ലക്ഷ്യമിടുന്നുവെന്നും ചോദ്യങ്ങള്‍ ചോദിച്ചവരെ അടിച്ചമര്‍ത്താനും ഭയപ്പെടുത്താനും ശ്രമിക്കുന്നുവെന്നും ഐഷി പറഞ്ഞു. തിടുക്കപ്പെട്ടുള്ള പൊലീസ് നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും ഐഷി പറഞ്ഞു. എവിടെയും ഒളിവില്‍ പോയിരുന്നില്ലെന്നും മുന്നറിയിപ്പില്ലാതെ വന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കം ഭീതി പടര്‍ത്താനാണ് എന്നും ഐഷി ഘോഷ് പ്രതികരിച്ചിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →