Monday, 17 August 2026
‘Honest storytelling is a powerful means of change
03:53:13 PM IST
National

‘നീറ്റ് റദ്ദാക്കുക മാത്രമാണ് ഏക പോംവഴി, നീറ്റിനെ തുടക്കം മുതൽ എതിർത്തത് തമിഴ് നാട്’; എം കെ സ്റ്റാലിൻ

SHARE

നീറ്റ് റദ്ദാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ ശ്രദ്ധ നീറ്റ് വിഷയത്തിലേയ്ക്ക് വീണ്ടും കൊണ്ടുവന്നു. നീറ്റിനെ തുടക്കം മുതൽ എതിർത്തത് തമിഴ് നാടാണ്. പരീക്ഷയിൽ ക്രമക്കേടുണ്ടാകുമെന്ന് നേരത്തെ തമിഴ്നാട് മനസിലാക്കി. ഇതിനാലാണ് നീറ്റിനെതിരെ പോരാട്ടം നടത്തിയത്.

നീറ്റ് റദ്ദാക്കുക മാത്രമാണ് ഏക പോംവഴിയെന്നും എം കെ സ്റ്റാലിൻ എക്സിൽ കുറിച്ചു.നീറ്റ് പരീക്ഷയുടെ അപകടങ്ങളെക്കുറിച്ച് തമിഴ്‌നാടും ഡിഎംകെയുമാണ് ആദ്യം മുന്നറിയിപ്പ് നൽകിയതെന്ന് അദ്ദേഹം കുറിച്ചു. നീറ്റ് പരീക്ഷ പൂർണ്ണമായി റദ്ദാക്കണമെന്ന പ്രധാന ആവശ്യം സമരത്തിന്റെ ഹൃദയഭാഗത്ത് തന്നെ നിലനിർത്തണമെന്ന് എംകെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

രാജ്യവ്യാപകമായി വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നതിനിടയിലാണ് ഡിഎംകെ ഡിഎംകെ നേതൃത്വവും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →