Wednesday, 19 August 2026
‘Honest storytelling is a powerful means of change
09:33:45 AM IST
Cricket

ഓപ്പണിംഗ് കൂട്ടുകെട്ടുകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് സഞ്ജുവിനെ പുറത്താക്കിയത്: ദീപ് ദാസ്ഗുപ്ത

SHARE

ഇപ്പോൾ കഴിഞ്ഞ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് നിർണായകമായ പ്രകടനം കാഴ്ച വെച്ച താരമാണ് സഞ്ജു സാംസൺ. താരത്തിന്റെ മികവ് കൊണ്ടാണ് ഇന്ത്യക്ക് വീണ്ടും കിരീടത്തിൽ മുത്തമിടാൻ സാധിച്ചത്. എന്നാൽ വെറും മൂന്നു മത്സരങ്ങളിൽ ഫ്ലോപ്പായത്തിനു പിന്നാലെ താരത്തിനെ ടീമിൽ നിന്നും പുറത്താക്കിയിരുന്നു.

ഇപ്പോൾ അതിന് കൃത്യമായ കാരണമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ദീപ് ദാസ്ഗുപ്ത. സെലക്ഷന്‍ കമ്മിറ്റിയുടെ റൊട്ടേഷന്‍ നയത്തിന്റെ ഭാഗമായാണ് താരത്തെ പുറത്തിരുത്തിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

‘ഒരു കളിയിൽ ആകെ രണ്ട് ഓപ്പണാർക്ക് മാത്രമേ കളത്തിൽ ഇറങ്ങാൻ സാധിക്കൂ. അതുകൊണ്ട് തന്നെ സഞ്ജുവിന് പുറത്തിരുത്തിയതോ അല്ലെങ്കിൽ വിശ്രമം അനുവദിച്ചതു ആയിരിക്കാം. ഓപ്പണിങ് കൂട്ടുകെട്ടുകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി വന്ന തീരുമാനമാണ്. ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, എന്നിങ്ങനെ ഓപ്‌ഷനുകൾ നിരവധിയാണ്’, ദാസ്ഗുപ്ത തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →