Wednesday, 19 August 2026
‘Honest storytelling is a powerful means of change
11:46:26 AM IST
Kerala

ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ പാർട്ടിഫണ്ട് മോട്ടിക്കാൻ നടക്കുമായിരുന്നോ? കേരളത്തിലെ ബിജെപി നേതാക്കളെ പരിഹസിച്ച് സന്ദീപ് വാര്യർ

SHARE

പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സംസ്ഥാനത്തെ ബിജെപി നേതാക്കളെ പരിഹസിച്ച് തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ. കോടികളുടെ പാർട്ടി ഫണ്ട് തട്ടിപ്പ് നടത്തിയതിന് സംസ്ഥാന ബിജെപി നേതാക്കൾക്കെതിരെ നടപടിയെടുത്തുവെന്ന് അറിഞ്ഞുവെന്നും കേന്ദ്ര നേതൃത്വമാണ് ഈ ഫണ്ട് ഇതിന് ഉത്തരവാദികളെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

ഉത്തർപ്രദേശിൽ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഫണ്ട് തട്ടിപ്പിനെ ചാരിയാണ് സന്ദീപിന്റെ പരിഹാസം. ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ ബിജെപി നേതാക്കൾ പാർട്ടി ഫണ്ട് മോട്ടിക്കാൻ നടക്കുമായിരുന്നോ? എന്നായിരുന്നു സന്ദീപിന്റെ ചോദ്യം.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കോടാനുകോടികളുടെ തട്ടിപ്പ് നടത്തിയതിന് സംസ്ഥാന ബിജെപി നേതാക്കൾക്കെതിരെ നടപടി എടുത്തു എന്നാണ് പറഞ്ഞു കേൾക്കുന്നത്. സത്യത്തിൽ കേന്ദ്ര നേതൃത്വമാണ് ഈ സംഭവത്തിന് ഉത്തരവാദികൾ. ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ ഇവന്മാർ പാർട്ടി ഫണ്ട് മോട്ടിക്കാൻ നടക്കുമായിരുന്നോ? അവിടെ നിന്ന് അടിച്ച് മാറ്റി ജീവിക്കുമായിരുന്നില്ലേ?

Read More
s
ന്യൂസ് ഡെസ്ക്
View all posts →