Wednesday, 19 August 2026
‘Honest storytelling is a powerful means of change
01:00:09 PM IST
Kerala

വിഎസ് ഉണ്ടായിരുന്നെങ്കിൽ ഒറ്റുകാരെ വെറുതെ വിടില്ലായിരുന്നു; അദ്ദേഹത്തിന്റെ അഭാവം പാർട്ടിയിലുണ്ട്: സജി ചെറിയാൻ

ന്യൂസ് ഡെസ്ക് 21 July 2026, 12:55 pm
SHARE

വിഎസ് ഉണ്ടായിരുന്നെങ്കിൽ ഒറ്റുകാരെ വെറുതെ വിടില്ലായിരുന്നുവെന്ന് സജി ചെറിയാൻ എംഎൽഎ. പാർട്ടിയെ ഒറ്റുകൊടുക്കാൻ നോക്കുന്ന വഞ്ചകരുടെ മുഖത്തു നോക്കി വിഎസ് ധിക്കാരത്തോടെ സംസാരിക്കുമായിരുന്നു. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ വിഎസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് പാർട്ടിയുള്ള എല്ലാ നേതാക്കളേയും പാർട്ടിയിലേക്ക് കൊണ്ടു വന്നതും വളർത്തിയതും വിഎസ്സാണ്. അദ്ദേഹം വിട പറഞ്ഞ ഒരു വർഷം വലിയ പ്രതിസന്ധികളിലൂടെയാണ് പാർട്ടി കടന്നു പോയത്. ആ പ്രയാസത്തിലാണ് നമ്മൾ ചരമവാർഷികം ആചരിക്കുന്നതും എന്നും അദ്ദേഹം പറഞ്ഞു.

വിഎസ്സിന്റെ അഭാവം ആലപ്പുഴയിലേയും കേരളത്തിലേയും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ട്. വിഎസ്സിന്റെ പാതയിലൂടെ നാം സഞ്ചരിക്കണം. ആലപ്പുഴയുടെ മണ്ണിൽ എന്തെങ്കിലും കുറവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടി ശക്തിയോടെ തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു.

s
ന്യൂസ് ഡെസ്ക്
View all posts →