‘റൺ മെഷീൻ ഈസ് ബാക്ക്’; വിമർശകർക്കുള്ള മാസ്സ് മറുപടിയുമായി വിരാട് കോഹ്ലി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ അർധ സെഞ്ച്വറിയുമായി തിളങ്ങി ഇന്ത്യൻ റൺ മെഷീൻ വിരാട് കോഹ്‌ലി. കാർഡിഫിൽ നടന്ന മത്സരത്തിൽ 65 റൺസ് നേടി പുറത്തായതോടെ ഏകദിന ക്രിക്കറ്റിൽ മറ്റൊരു ചരിത്ര നാഴികക്കല്ല് കൂടി പിന്നിടാൻ ഈ മുൻ ഇന്ത്യൻ നായകന് സാധിച്ചു. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് കരിയറിൽ വിരാട് കോഹ്‌ലി നേടുന്ന 132-ാമത്തെ ഫിഫ്റ്റി പ്ലസ് സ്കോറാണിത്.
വെറും 301 ഇന്നിങ്സുകളിൽ നിന്നാണ് കോഹ്‌ലി ഈ വിസ്മയകരമായ നേട്ടത്തിലേക്ക് എത്തിയത് എന്നത് അദ്ദേഹത്തിന്റെ അസാധാരണമായ സ്ഥിരതയെ അടിവരയിടുന്നു. മത്സരത്തിൽ ഇംഗ്ലീഷ് ബൗളർമാരെ കൃത്യമായ തന്ത്രങ്ങളിലൂടെ നേരിട്ട കോഹ്‌ലിയുടെ ഈ ഇന്നിങ്സ് ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് വലിയ കരുത്താണ് പകർന്നു നൽകിയത്.
പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം ഏകദിന ഫോർമാറ്റിലേക്ക് തിരിച്ചെത്തിയ താരം തന്റെ ക്ലാസ്സ് ഒട്ടും ചോർന്നുപോയിട്ടില്ലെന്ന് ഈ പ്രകടനത്തിലൂടെ ലോകത്തിന് മുന്നിൽ തെളിയിച്ചു. നിലവിൽ ഇന്ത്യ മോശമായ നിലയിലാണ് ഇംഗ്ലണ്ടിനെതിരെ പോരാടുന്നത്. 200 റൺസ് കടക്കുന്നതിനു മുൻപ് തന്നെ 7 വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 31 റൺസും, രോഹിത് ശർമ്മ 26 റൺസും ശ്രേയസ് അയ്യർ അർധ സെഞ്ചുറിയും നേടി ക്രീസിൽ തുടരുന്നത് മാത്രമാണ് ടീമിന് ഏക ആശ്വാസം.
ഇന്ത്യന്‍ ‘വന്മതില്’ ഡാ!, സാക്ഷാല്‍ സച്ചിനും വെട്ടാനാവാത്ത ദ്രാവിഡിന്റെ 3 റെക്കോര്‍ഡുകള്‍
ഞാന്‍ വരട്ടെ, ക്യാപ്റ്റനാക്കണമെന്ന് ഹാര്‍ദിക്; അത്രയ്ക്ക് വേണ്ടെന്ന് ഗുജറാത്ത്