രോഹിതും കോഹ്‌ലിയും അവരുടെ ബാറ്റിംഗ് മികവ് ലോകത്തിന് മുൻപിൽ വീണ്ടും തെളിയിക്കുകയാണ്’; പ്രശംസിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ്
അപൂര്‍വ്വമായൊരു ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് ഇതിഹാസ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും. അന്താരാഷ്ട്ര തലത്തില്‍ ഒന്നിച്ച് 400 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സഖ്യം എന്ന ചരിത്ര നേട്ടമാണ് ഇരുവരും ചേര്‍ന്ന് പേരിലാക്കിയത്.
ഇപ്പോഴിതാ രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും വാനോളം പ്രശംസിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ഒന്നിച്ച് 400 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ സഖ്യമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇരുവര്‍ക്കും അഭിനന്ദനങ്ങളുമായി രാജീവ് ശുക്ല രംഗത്തെത്തിയത്.
‘അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒന്നിച്ച് 400 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക എന്നത് അസാധാരണമായൊരു നേട്ടമാണ്. കരിയറിലുടനീളം മികച്ച പ്രകടനം നിലനിര്‍ത്താന്‍ കഴിഞ്ഞതുകൊണ്ടാണ് ഇരുവര്‍ക്കും ഈ നാഴികക്കല്ല് പിന്നിടാനായത്. അവര്‍ തങ്ങളുടെ ബാറ്റിങ് കരുത്ത് ലോകത്തിന് മുന്നില്‍ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് അവര്‍ നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്,’ -രാജീവ് ശുക്ല വ്യക്തമാക്കി.
ഇന്ത്യന്‍ ‘വന്മതില്’ ഡാ!, സാക്ഷാല്‍ സച്ചിനും വെട്ടാനാവാത്ത ദ്രാവിഡിന്റെ 3 റെക്കോര്‍ഡുകള്‍
ഞാന്‍ വരട്ടെ, ക്യാപ്റ്റനാക്കണമെന്ന് ഹാര്‍ദിക്; അത്രയ്ക്ക് വേണ്ടെന്ന് ഗുജറാത്ത്