ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലി, രോഹിത്, അശ്വിൻ എന്നിവരുടെ വിരമിക്കൽ ഇന്ത്യക്ക് പണിയായി: അജിങ്ക്യ രഹാനെ
അടുത്ത വർഷം നടക്കാൻ പോകുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് പ്രവേശിക്കണമെങ്കിൽ ഇനിയുള്ള ടെസ്റ്റ് മത്സരങ്ങൾ എല്ലാം തന്നെ വിജയം അനിവാര്യമാണ്. ഇപ്പോഴിതാ നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനത്തിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ നായകൻ അജിങ്ക്യ രഹാനെ. ഇന്ത്യൻ സംഘം സ്വന്തം മണ്ണിൽ പോലും ടെസ്റ്റ് മത്സരങ്ങൾ പരാജയപ്പെടുകയാണെന്നും ഇത് ഏറെ വേദനയോടെയാണ് നോക്കിനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ആറ് മാസത്തിനുള്ളിൽ ഇന്ത്യയുടെ കരുത്തരായ സീനിയർ താരങ്ങൾ ടീമിൽ നിന്ന് പുറത്തുപോയി. വിരാട് കോഹ്‌ലി, രോഹിത് ശർമ, ആർ അശ്വിൻ എന്നിവർ കളി മതിയാക്കിയത് ടീമിൽ വലിയ വിടവാണ് സൃഷ്ട്ടിച്ചത്. നിലവിലെ ഇന്ത്യയുടെ ടെസ്റ്റ് ടീം പരിശോധിച്ചാൽ കൂടുതൽ താരങ്ങളും പുതുമുഖങ്ങളാണ്’
‘എന്നാൽ, ഒരു ടെസ്റ്റ് ടീമിൽ ഏറ്റവും കുറഞ്ഞത് ഏഴോ എട്ടോ സീനിയർ കളിക്കാരും രണ്ടോ മൂന്നോ യുവതാരങ്ങളും വേണം എന്നതാണ് രീതി. ഇപ്പോൾ ടെസ്റ്റ് ടീമിലുള്ള രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, കെ എൽ രാഹുൽ എന്നിവർക്ക് മാത്രമാണ് അമ്പതിൽ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുള്ളത്’, രഹാനെ വ്യക്തമാക്കി.
‘ഇത് ബാറ്റ് തന്നെയാണോ’; മത്സരശേഷം സിറാജിന്റെ ബാറ്റ് പരിശോധിച്ച് ശ്രീലങ്കൻ താരങ്ങൾ; ചിരിയടക്കാനാകാതെ ഗംഭീർ
‘ഗിൽ പൂർണ ആരോഗ്യവാൻ, ശ്രീലങ്കയ്ക്കെതിരെ കളിക്കും’; സ്ഥിരീകരിച്ച് ഇന്ത്യൻ ബോളിംഗ് പരിശീലകൻ