പ്രശസ്ത നടന് പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു; മരണം രക്താര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ
Jeevan Nanthiyattu
5 August 2026, 7:36 am
പ്രശസ്ത നടന് പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു. രക്താര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. 74 വയസായിരുന്നു. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം അന്തരിച്ചതെന്ന് നടി വിപന ഥാപ്പ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നി ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മഹാഭാരതം എന്ന സീരിയലിലെ പ്രദീപ് സിംഗ് റാവത്തിന്റെ അശ്വത്ഥാമാവിന്റെ വേഷം വളരെ ശ്രദ്ധേയമായിരുന്നു. സര്‍ഫറോഷ്, ലഗാന്‍, ഗജിനി, മലയാള സിനിമയായ ചൈന ടൗൺ എന്നിവയില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Read More
‘അര്‍ജന്റീന ടീമിനെ ക്ഷണിക്കാനെന്ന പേരില്‍ സ്പെയിന് സന്ദര്‍ശിച്ച വകയില്‍ 13 ലക്ഷം രൂപ ചെലവായി’; മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ വാദം തെറ്റെന്ന് തെളിയിച്ച് നിയമസഭാ രേഖ
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും
കേരള ‘കേരളം’ ആയി; സംസ്ഥാനത്തിന്റെ പേര് മാറ്റ ബിൽ രാജ്യസഭയില്‍ പാസായി
Jeevan Nanthiyattu
View all posts →