Sunday, 9 August 2026
‘Honest storytelling is a powerful means of change
01:11:03 PM IST
Film News

വിവാഹമോചന കേസിൽ തമിഴ് നടൻ രവി മോഹന് ആശ്വാസം; ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി, 40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി

SHARE

വിവാഹമോചന കേസിൽ തമിഴ് നടൻ രവി മോഹന് ആശ്വാസം. കേസ് നടപടികൾ പൂർത്തിയാകുന്നതുവരെ ഇടക്കാല ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപ വേണമെന്ന ആർതിയുടെ ആവശ്യം കോടതി തള്ളി. പകരം, കേസ് തീർപ്പാകുന്നത് വരെ പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകിയാൽ മതിയെന്ന് ചെന്നൈ കുടുംബ കോടതി നിർദേശിച്ചു.

ഇതിനുപുറമേ മക്കളെ കാണുന്നതിനും സമയം ചെലവഴിക്കുന്നതിനും കൃത്യമായ വ്യവസ്ഥകളോടെ ജയം രവിക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. 2009 ജൂൺ 4നായിരുന്നു നിർമാതാവായ സുജാത വിജയകുമാറിൻ്റെ മകളായ ആരതിയും രവി മോഹനും വിവാഹിതരാകുന്നത്. പ്രശസ്‌ത തമിഴ് ചലച്ചിത്ര എഡിറ്ററായ മോഹന്റെ മകനാണ് ജയംരവി.202 സെപ്‌തംബറിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിക്കുന്നത്.

വർഷങ്ങളായി തന്നെ ഒരു അടിമയെപ്പോലെയാണ് ആരതിയും കുടുംബവും കരുതിയിരുന്നതെന്നും അനാവശ്യമായ അപമാനം തനിക്ക് സഹിക്കാൻ കഴിയുന്നതെല്ലെന്നും ജയം രവി പറഞ്ഞിരുന്നു. തന്റെ അറിവോ സമ്മതമില്ലാതെയാണ് വിവാഹമോചനമെന്നായിരുന്നു ആരതിയുടെ പ്രതികരണം. ജയം രവിയും ആരതിയും തമ്മിൽ വേർപിരിയുകയാണെന്ന വാർത്ത നേരത്തേ പുറത്ത് വന്നിരുന്നു.

s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →