സംസ്ഥാനത്തെ മഴക്കെടുതി; 15 മരണം, 7പേരെ കാണാതായി; ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന തെറ്റായ വാർത്തകൾക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 15 എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 7പേരെ കാണാതായെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ വാർത്തകൾ പ്രചരിക്കുകയാണെന്നും അത്തരം വാർത്തകൾക്കെതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും പ്രചാരണങ്ങളും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, അത്തരം വാർത്തകൾ ശ്രദ്ധയിൽ പെട്ടാൽ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൃഷിനാശം ഉണ്ടായവരുടെ നഷ്ട പരിഹാരം വർധിപ്പിക്കും. നിലവിൽ 13000 രൂപയായിരുന്നു നൽകി വന്നിരുന്നത്. സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. 10 ലക്ഷമായിരുന്നു നൽകി വന്നിരുന്നത്. ഭാഗികമായി വീട് നഷ്ടമായവർക്ക് 4 ലക്ഷത്തിൽ നിന്നും 6 ലക്ഷമാക്കി ഉയർത്തി. അതേസമയം മഴക്കെടുതിയിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് രൂക്ഷവിമർശനം ഉയരുന്നത്.
‘കൈ വലിച്ച് ഒടിച്ചു, അടിവയറ്റിൽ ചവിട്ടി’; തിരുവനന്തപുരത്ത് വൃദ്ധയെ മര്‍ദിച്ച് രമേശ് ചെന്നിത്തലയുടെ പിആർ ഏജന്റ്
ലഹരിമരുന്ന് കേസിൽ അറസ്റ്റിലായവരെ നേരിട്ടറിയാം; നിലവിൽ സോഷ്യൽ മീഡിയ ടീമോ കോ-ഓർഡിനേറ്ററോ ഇല്ല : വി. ഡി. സതീശൻ