സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴക്ക് സാധ്യത; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്
ന്യൂസ് ഡെസ്ക്
12 August 2026, 5:45 pm
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ അലർട്ട് നൽകിയിട്ടുള്ളത്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്.
Read More
മാസപ്പടി കേസിൽ പിണറായിക്കെതിരെ കേസെടുക്കുമോ? നിയമോപദേശം തേടി സർക്കാർ; ഇഡി നീക്കത്തിൽ സിപിഎമ്മിലും രാഷ്ട്രീയ പ്രതിരോധം ശക്തം
തിരുവനന്തപുരത്ത് സിപിഐഎം പ്രവർത്തകർ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
‘ഇഡി യുടെ കത്ത് ലഭിച്ചു, നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ സർക്കാർ ബാധ്യസ്ഥമാണ്’; രമേശ് ചെന്നിത്തല
ന്യൂസ് ഡെസ്ക്
View all posts →