ചില വിഡ്ഢികള്‍ സ്വയം ദൈവമാണെന്ന് കരുതുന്നു, എല്ലാം അവര്‍ സൃഷ്ടിച്ചതാണെന്ന് പ്രചരിപ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി; ഈ വിഡ്ഢിയെ ദൈവമായിക്കണ്ട് ആരാധിക്കുന്നവരാണ് അന്ധഭക്തര്‍
ചില വിഡ്ഢികള്‍ സ്വയം ദൈവമാണെന്ന് കരുതുന്നുവെന്നും എല്ലാം അവര്‍ സൃഷ്ടിച്ചതാണെന്നു പ്രചരിപ്പിക്കുന്നുവെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ‘ഈ വിഡ്ഢികളെ ദൈവമായിക്കണ്ട് ആരാധിക്കുന്ന അന്ധഭക്തര്‍ എന്ന മറ്റൊരു വിഭാഗവുമുണ്ടെന്നും വിഡ്ഢിയെ പിന്തുടരുന്നവരാണ് അന്ധഭക്തരെന്നും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ച വിരുദ്ധ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവെ കടുത്ത ഭാഷയിലാണ് കേന്ദ്രസര്‍ക്കാരിനെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. നീറ്റ് പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും രാഹുല്‍ വിമര്‍ശനമുന്നയിച്ചു. ജൂലൈ 20ന് ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനുനേരെ ആക്രമണം നടത്താന്‍ അമിത് ഷായാണ് ഉത്തരവിട്ടതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇപ്പോള്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാനോ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് സംസാരിക്കാനോ ഉള്ള ധൈര്യം അമിത് ഷായ്ക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
ജന്തര്‍ മന്തറില്‍ നടന്നത് വെറുപ്പോ ദേഷ്യമോ അക്രമമോ ആയിരുന്നില്ല മറിച്ച് ഈ രാജ്യത്തെ യുവാക്കള്‍ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിച്ചതാണെന്ന് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ചൂണ്ടിക്കാട്ടി. അതിനെ ബിജെപിയടക്കമുള്ള പാര്‍ട്ടികളും മാനിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഡല്‍ഹിയിലെ പ്രതിഷേധത്തെക്കുറിച്ച് ബിജെപി നേതാക്കള്‍ വീട്ടിലെത്തി അവരുടെ കുട്ടികളോട് ചോദിച്ചാല്‍, ആ സമരത്തോട് യോജിപ്പുള്ള ഒട്ടേറെപ്പേരെ സ്വന്തം വീട്ടില്‍ത്തന്നെ കാണാനാകുമെന്നും ആ പ്രതിഷേധത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആത്മാവിനെ രാഷ്ട്രീയ സ്വയംസേവക് സംഘം (ആര്‍എസ്എസ്) കൈയടക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആരോപിച്ചു.ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ത്തത് ആര്‍എസ്എസാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
. ”ആര്‍എസ്എസാണ് വിദ്യാഭ്യാസ മന്ത്രാലയത്തെ നയിച്ചുകൊണ്ടിരുന്നത്, മന്ത്രിയല്ല. കുട്ടികളെ അറിവും സത്യവും തേടാന്‍ അനുവദിക്കാതെ ആര്‍എസ്എസ് സൃഷ്ടിച്ച ചരിത്രം പഠിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ധര്‍മേന്ദ്ര പ്രധാന് ഒരു സൂചകം മാത്രമാണ്. ആര്‍എസ്എസാണ് വിദ്യാര്‍ഥികളുടെ യഥാര്‍ഥ ശത്രു”
പറഞ്ഞു.രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകളിലും ആര്.എസ്.എസ് പശ്ചാത്തലമുള്ളവരാണ് വൈസ് ചാന്‍സലര്‍മാരായി ഇരിക്കുന്നതെന്നും ഇത് വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര ചിന്തയെ തടയുന്നതാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ആര്‍എസ്എസ് പ്രോത്സാഹിപ്പിക്കുന്ന പ്രത്യയശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള സ്വതന്ത്ര ചിന്തയെ നിരുത്സാഹപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ത്ഥികളെ ‘അന്ധഭക്തര്‍’ ആക്കി മാറ്റാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ഒരു വിദ്യാര്‍ഥിനിയുമായി നടത്തിയ സംഭാഷണം ആമുഖമാക്കിയാണ് രാഹുല്‍ ഗാന്ധി പ്രസംഗം ആരംഭിച്ചത്. ”ഒരിക്കല്‍ ഒരു വിദ്യാര്‍ഥിനിയുമായി നടത്തിയ സംഭാഷണത്തില്‍ എന്താണ് ഒരു വിദ്യാര്‍ഥി എന്ന് ആ ഞാന്‍ ചോദിച്ചു. ആ പെണ്‍കുട്ടി എനിക്ക് വളരെ മനോഹരമായ ഉത്തരമാണ് തന്നത്. തുറന്ന മനസ്സും തുറന്ന ഹൃദയവുമുള്ളയാളാണ് ഒരു വിദ്യാര്‍ഥിയെന്ന് അവള് പറഞ്ഞു. തനിക്കെല്ലാം അറിയില്ലെന്ന് തുടക്കം മുതല്‍ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് വിദ്യാര്‍ഥി. അറിവ് മാറിക്കൊണ്ടിക്കുമെന്ന് അവര്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ക്ക് എല്ലാമറിയാമെന്നും ലോകം ചലനമില്ലാത്തതാണെന്നും വിചാരിക്കുന്ന മറ്റൊരു കൂട്ടരുണ്ടെന്നും അവര്‍ ആരെയും കേള്‍ക്കുകയോ ചെയ്യില്ലെന്നും അവള് പറഞ്ഞു. ആരാണ് അക്കൂട്ടരെന്ന് ആ കുട്ടിയോടു ചോദിച്ചപ്പോള്‍ അവള് പറഞ്ഞത്. ഞങ്ങള്‍ അവരെ ‘വിഡ്ഢി’ എന്നു വിളിക്കുന്നു എന്നാണ്” രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇതിന് മറുപടിയായി രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകള്‍ ഉപയോഗിക്കുന്നുവെന്ന് മന്ത്രി കിരണ്‍ റിജിജു കേന്ദ്രസര്‍ക്കാരിന് വേണ്ടി പറഞ്ഞു. വിദ്യാര്‍ഥികളുടെ പേരില്‍ മര്യാദയില്ലാത്ത വര്‍ത്തമാനം പറയുന്നുവെന്നും റിജിജു കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിനിടെ ‘വിഡ്ഢി’ എന്ന വാക്ക് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് ഉപയോഗിച്ചതാണ് സഭയില്‍ വലിയ ബഹളത്തിന് കാരണമായത്.
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ
‘ദൈവം വിളിച്ചത് കൊണ്ട് അമ്മയെയും അച്ഛനെയും സ്വർഗ്ഗത്തിലേക്ക് അയച്ചു’: എഴുകുംവയൽ ഇരട്ടക്കൊലപാതകത്തിൽ വിചിത്ര മൊഴിയുമായി അജീഷ്