കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 152 പേപ്പറുകളാണ് ചോര്‍ന്നത്; വിദ്യാര്‍ഥികളെ തല്ലിച്ചതച്ചവര്‍ക്കെതിരേ നടപടി വേണം, പ്രധാനമന്ത്രി മോദി മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ‘അടിച്ചമര്‍ത്താന്‍ വിദ്യാര്‍ഥികള്‍ എന്താണ് ചെയ്തതെന്നും അവര്‍ കുറ്റവാളികള്‍ ആയിരുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമരം ചെയ്തവര്‍ കുറ്റവാളികളല്ലെന്നും ന്യായമായ കാര്യങ്ങളാണ് അവര്‍ ആവശ്യപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സിജെപി പ്രതിഷേധത്തില്‍ ഡല്‍ഹി പോലീസ് വിദ്യാര്‍ഥികളെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം.
കൈയില്‍ കറുത്ത ബാന്‍ഡ് അണിഞ്ഞാണ് രാഹുല്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ ധര്‍മേന്ദ്ര പ്രധാന് പരാജയപ്പെട്ടുവെന്നും അദ്ദേഹം രാജിവെക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ സംവിധാനം മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹം പ്രാപ്തനല്ല. ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്നത് വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 152 പേപ്പറുകളാണ് ചോര്‍ന്നത്. ഏഴര കോടി വിദ്യാര്‍ഥികളേയും അവരുടെ കുടുംബാംഗങ്ങളേയുമാണ് ഇത് ബാധിച്ചത്. രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തെത്തന്നെ ഇത് അട്ടിമറിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ തകര്‍ത്തു. അടിച്ചമര്‍ത്താന്‍ വിദ്യാര്‍ഥികള്‍ എന്താണ് ചെയ്തത്. അവര്‍ കുറ്റവാളികള്‍ ആയിരുന്നില്ല. രാജ്യത്തെ വിദ്യാര്‍ഥികളെ കേള്‍ക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. ന്യായമായ കാര്യങ്ങളാണ് അവര്‍ ആവശ്യപ്പെട്ടത്. വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുകയാണ്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് അവര്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഭീകരവാദികളല്ല. അവര്‍ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്’.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ യുവത്വത്തിന് ഭാവിയില്ലെന്നും കോര്‍പ്പറേറ്റ് ജോലി എഐ കാരണം തകര്‍ന്നുവെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്രത്തിന് മുന്നില്‍ മൂന്ന് ആവശ്യങ്ങളും രാഹുല്‍ ഉന്നയിച്ചു. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണം. വിദ്യാര്‍ഥികളെ തല്ലിച്ചതച്ചവര്‍ക്കെതിരേ നടപടി വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ഥികളോട് മാപ്പു പറയണം, എന്നീ ആവശ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്.
‘മോദിജീ പുസ്തകത്തിലെ എല്ലാ തന്ത്രങ്ങളും പരീക്ഷിച്ചു നോക്കൂ. നിങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിക്കൂ, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന നീതിക്കായുള്ള ഈ പോരാട്ടം ഇപ്പോള്‍ അവസാനിപ്പിക്കില്ല’ എന്നാണ് ഇന്നലെ തന്നെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസ് നടപടിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചത്. ഇന്ന് പാര്‍ലമെന്റിലും കറുത്ത വേഷം ധരിച്ചെത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന