Thursday, 13 August 2026
‘Honest storytelling is a powerful means of change
04:46:54 PM IST
Kerala

‘കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങിക്കേണ്ട കാര്യമുള്ളൂ, നേതാക്കൾ പറയുന്ന അഭിപ്രായങ്ങൾ അനാവശ്യം: ശശി തരൂർ

ന്യൂസ് ഡെസ്ക് 11 April 2026, 5:46 pm
SHARE

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകണം എന്ന ചർച്ചകൾക്കിടെ പ്രതികരണവുമായി ശശി തരൂർ എം പി. നിലവിൽ ഇത് സംബന്ധിച്ച് നടക്കുന്ന ചർച്ചകൾ അർത്ഥമില്ലാത്തവയാണെന്നും ഇപ്പോൾ നേതാക്കൾ പറയുന്ന അഭിപ്രായങ്ങൾ അനാവശ്യമാണ് എന്നും ശശി തരൂർ പ്രതികരിച്ചു.

‘മുഖ്യമന്ത്രിയെ ജയിച്ച എംഎൽഎമാരുടെ അഭിപ്രായം കേട്ട ശേഷം ഹൈക്കമാന്റ് തീരുമാനിക്കും. ഞങ്ങൾ ജയിച്ചാൽ മുഖ്യമന്ത്രി ഉണ്ടാകും. ആരാണ് എവിടെ നിന്നാണ്, ഏത് നഗരത്തിൽ നിന്നാണ് എന്ന് പറയാൻ ഒരു സാധ്യതയുമില്ല. ഇപ്പോൾ നേതാക്കൾ പറയുന്ന അഭിപ്രായങ്ങൾ അനാവശ്യമാണ്. കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങിക്കേണ്ട കാര്യമുള്ളൂ,’ ശശി തരൂർ പറഞ്ഞു.

അതേസമയം, കേരളത്തിൽ യുഡിഎഫിന് നല്ല വിജയം ലഭിക്കുമെന്നും ശശി തരൂർ പറഞ്ഞു. ‘എണ്ണം പറയാൻ ഞാനാളല്ല. കംഫർട്ടബിൾ ഭൂരിപക്ഷം ഉണ്ടാകും. കേരളത്തിൽ യുഡിഎഫ് വിജയിച്ചാൽ അത് നാഷണൽ ഇഫക്ട് നൽകും’ ശശി തരൂർ പ്രതീക്ഷ പങ്കുവെച്ചു. സിപിഐഎം-ബിജെപി ഡീൽ ഉണ്ടെന്നും ശശി തരൂർ ആവർത്തിച്ചു പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →