ആസൂത്രണ ബോർഡിലെ പിഎസ് സി നിയമന തട്ടിപ്പ്; പരീക്ഷ രേഖകൾ പുറത്തുവിടാൻ വിവരാകാശ കമ്മീഷൻ ഉത്തരവ്
ന്യൂസ് ഡെസ്ക്
6 July 2026, 5:15 pm
പിഎസ്‍സി ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പരീക്ഷ രേഖകൾ പുറത്ത് വിടാൻ ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ. ഏഴ് ദിവസത്തിനകം അപേക്ഷ നൽകിയവർക്ക് എല്ലാ രേഖകളും കൈമാറണം. ഉത്തരക്കടലാസും അഭിമുഖത്തിന് നൽകിയ മാർക്കിന്‍റെയും വിവരങ്ങ ഉദ്യോഗാർത്ഥികൾക്ക് നൽകണം.
വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന രേഖകളാണ് പുറത്ത് വരുന്നത്. പരീക്ഷ എഴുതിയ എല്ലാവരുടേയും മാർക്ക് പട്ടികയും പരീക്ഷ പേപ്പറിന്‍റെ പകർപ്പും നൽകണം. പിഎസ് സിയുടെ എതിർപ്പ് മറികടന്നാണ് വിവരാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പരീക്ഷയിൽ കൂടുതൽ ക്രമക്കേട് ഉണ്ടോ എന്ന വിവരവും പുറത്ത് വരും. ചീഫ് ഇൻഡസ്ട്രി ആന്‍റ് ഇൻഫ്രാ സ്ട്രക്ചര്‍ പരീക്ഷയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. പരീക്ഷയിൽ 10 ഉത്തരങ്ങൾ പരിശോധിച്ചില്ലെന്നത് നേരത്തെ പുറത്തു വന്നിരുന്നു.
Read More
ടി ജി മോഹന്‍ദാസിൻ്റെ ജാമ്യം: പൊലീസിന് വീഴ്ച സംഭവിച്ചു; നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്ന് കോടതി
‘മുൻ കായിക മന്ത്രിക്ക് റെഡ് കാർഡ്’; മെസ്സിയുടെ കേരള സന്ദർശനത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്
₹21,000ന്റെതലമുറ: ജോലിയുണ്ട്, ജീവിതമില്ല
ന്യൂസ് ഡെസ്ക്
View all posts →