പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുല്‍ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകള്‍
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അതീവ സുരക്ഷാ മേഖലയായ സ്ഥലത്ത് അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചെന്നാരോപിച്ചാണ് കേസെടുത്തത്.
ലോക് കല്യാണ്‍ മാര്‍ഗിലെ പ്രവേശന കവാടത്തിന് മുന്നിലായിരുന്നു രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പ്രതിഷേധം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ 10 രാജാജി മാര്‍ഗിലെ വസതിയില്‍നിന്ന് ഏകദേശം അരക്കിലോമീറ്റര്‍ അകലെയാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശന കവാടം. ഖര്‍ഗെയുടെ വസതിയില്‍നിന്ന് കാല്‍നടയായെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ അവിടെ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
പ്രതിഷേധം ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ചില നേതാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം ശക്തമായതോടെ റോഡുകള്‍ അടച്ച പൊലീസ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും വിന്യസിച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയടക്കമുള്ള കൂടുതല്‍ നേതാക്കളെ പൊലീസ് ബലമായി നീക്കുകയും ചെയ്തു.
സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ച സംഭവത്തിൽ ഡൽഹി പൊലീസ് നിയമനടപടികൾക്ക് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച സമൂഹമാധ്യമ അക്കൗണ്ടുകൾ പൊലീസ് നിരീക്ഷണത്തിലാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് ഡൽഹി പൊലീസ് നോട്ടീസ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന