Thursday, 13 August 2026
‘Honest storytelling is a powerful means of change
08:39:45 AM IST
Kerala

പ്രിയദർശിനി പദ്ധതി കാരണം വരുമാനം കുറഞ്ഞു; 4 ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

SHARE

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതി കാരണം വരുമാനം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ താലൂക്ക് കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും നടത്തും.

കെഎസ്ആര്‍ടിസിയിൽ സ്‍ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പാക്കിയതോടെ ദൈനംദിന ചെലവുകൾക്ക് പോലും വരുമാനം കണ്ടെത്താനാകുന്നില്ലെന്നാണ് ബസുടമകളുടെ പരാതി. യാത്രാസൗജന്യത്തിൽ സ്വകാര്യ ബസുകളെ കൂടി സർക്കാർ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയോ വേണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.

s
ന്യൂസ് ഡെസ്ക്
View all posts →