‘950 രൂപയ്ക്ക് കുടുംബങ്ങളിൽ LPG എത്തിക്കാൻ കഴിഞ്ഞു’; പാചകവാതക പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നുവെന്ന് പ്രധാനമന്ത്രി
പാചകവാതക പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയാണ് നേരിട്ടതെന്ന് പറഞ്ഞ പ്രധാനമന്ത്രി പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ലോകത്ത് അസ്ഥിരത രൂപപ്പെട്ടുവെന്നും കൂട്ടിച്ചേർത്തു.രാജ്യത്തെ ആദ്യ ഗ്രീന്‍ഫീൽഡ് റിഫൈനറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
യുദ്ധ പശ്ചാത്തലത്തിൽ പരിഭ്രാന്തി പരത്താൻ ചിലർ ശ്രമിച്ചുവെന്നും എന്നാൽ നിർണായകമായ തീരുമാനങ്ങൾ ആവശ്യമായ സമയത്ത് സ്വീകരിച്ചുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. പാചകവാതക പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നു. കൃത്യമായി വിതരണം ഉറപ്പാക്കി. PNG വിതരണം വർദ്ധിപ്പിച്ചു. എൽപിജി പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് ഉറപ്പാക്കി. പ്രതിസന്ധിഘട്ടത്തിൽ ചിലർ രാഷ്ട്രീയം കളിച്ചുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
950 രൂപയ്ക്ക് കുടുംബങ്ങളിൽ LPG എത്തിക്കാൻ കഴിഞ്ഞു. ഇന്ധന വിലയിൽ 10 രൂപ ഇറക്കുമതി തീരുവ കുറച്ചു. രാജ്യത്ത് ഒരിടത്ത് പോലും വിതരണ ശൃംഗല തടസ്സപ്പെട്ടില്ല. അന്താരാഷ്ട്ര സൗഹൃദങ്ങൾ ഇന്ത്യക്ക് ഗുണം ചെയ്തു. രാജ്യങ്ങൾക്കിടയിലെ സൗഹൃദവും നയതന്ത്രവും നിർണായക പങ്കുവഹിച്ചു. വിവിധ സ്രോതസ്സുകളിൽ നിന്ന് ഇന്ധനം ശേഖരിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും
35 ലക്ഷത്തിന്റെ ബാഗ്, 21 ലക്ഷത്തിൻ്റെ വാച്ച്, 6100ൻ്റെ കുട! സിമ്പിൾ സാരിയിൽ പാർലമെൻ്റിൽ എത്തിയ കങ്കണയുടെ ആഡംബര വസ്തുക്കളുടെ വിലകേട്ട് കണ്ണുതള്ളി ആരാധകർ