Sunday, 9 August 2026
‘Honest storytelling is a powerful means of change
03:52:58 AM IST
National

സോഷ്യൽ മീഡിയയിൽ ഒന്നാമനായി മോദി! ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് കടക്കുന്ന ആദ്യ ലോകനേതാവായി പ്രധാനമന്ത്രി

ന്യൂസ് ഡെസ്ക് 28 July 2026, 12:40 pm
SHARE

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിൽ നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം നിലവിൽ 105 മില്യൺ പിന്നിട്ടു. ഇതോടെ ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് മറികടക്കുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവായി മാറിയിരിക്കുകയാണ് മോദി.

സമീപ ദിവസങ്ങളിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച റീൽസ് വീഡിയോ വലിയ രീതിയിൽ വൈറലായതോടെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ വർധന ഉണ്ടായത്. ഒരാഴ്ചയ്ക്കിടെ 40 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്‌സാണ് മോദിയുടെ അക്കൗണ്ടിലെത്തിയത്.

ഇൻസ്റ്റഗ്രാമിൽ രണ്ടാം സ്ഥാനത്തുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 43.2 മില്യൺ ഫോളോവേഴ്‌സാണുള്ളത്. ഇന്ത്യയിലെ മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളേക്കാളും ഏറെ മുന്നിലാണ് മോദിയുടെ സോഷ്യൽ മീഡിയ സാന്നിധ്യം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16.1 മില്യൺ ഫോളോവേഴ്‌സും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 12.6 മില്യൺ ഫോളോവേഴ്‌സുമാണ് ഇൻസ്റ്റഗ്രാമിലുള്ളത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →