പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇന്നും എത്തിയില്ല; പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധം
ന്യൂസ് ഡെസ്ക്
30 July 2026, 12:23 pm
അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധം. ലോക്സഭ ചേര്‍ന്ന് ഒരുമിനിറ്റിനക്കം പിരിഞ്ഞു. രാജ്യസഭയില്‍ രണ്ട് മണിക്ക് പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ചര്‍ച്ച ആരംഭിക്കാനാണ് കേന്ദ്ര നീക്കം. പാര്‍ലമെന്റ് ഇന്ന് ചേരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സഭയില്‍ ഇല്ല. ഉത്തരം പറയേണ്ടവര്‍ എവിടെയെന്ന് ചോദിച്ച് കോണ്‍ഗ്രസ് ബഹളം വച്ചു. പ്രതിഷേധത്തിനിടെ അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയും സമര്ക്കാര്ക്കെത്തിരെയുണ്ടായ ആക്രമണവും പ്രതിപക്ഷം ഉയര്‍ത്തി. ഇതോടെ ലോക്സഭ രണ്ടുമണിവരെ നിര്‍ത്തിവച്ചു.
Read More
‘ജെൻസി നമ്മുടെ കുട്ടികൾ; നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു’; മന്ത്രിസ്ഥാനത്തോട് പ്രത്യേക താൽപര്യമുണ്ടായിരുന്നില്ല: ധർമേന്ദ്ര പ്രധാൻ
യുപിഐ ഇടപാടിന് സേവനനിരക്ക്!!! അഭ്യൂഹം തള്ളി പേയ്മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ; ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും
‘തീവ്രവാദം പ്രചരിപ്പിക്കുന്നു’ ; 114 പ്രസിദ്ധീകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി മഹാരാഷ്ട്ര
ന്യൂസ് ഡെസ്ക്
View all posts →