ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ വെട്ടിക്കുറച്ചു

പ്രവാസികളെ തിരികെ എത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്‍റെ നാലാംഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ വെട്ടിക്കുറച്ചു. മൂന്നാംഘട്ടത്തില്‍ 85 വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തിയപ്പോള്‍ നാലാംഘട്ടത്തില്‍ 52 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുക.

ഈ മാസം ഒമ്പത് മുതല്‍ ജൂലൈ രണ്ട് വരെ നീളുന്ന നാലാംഘട്ടത്തില്‍ യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് പത്ത് വിമാനം മാത്രമേ പട്ടികയിലുള്ളു. അബുദാബിയില്‍ നിന്ന് ആറും, ദുബായില്‍ നിന്ന് നാല് വിമാനവും മാത്രം. മൂന്നാംഘട്ടത്തില്‍ യു.എ.ഇയില്‍ നിന്ന് മാത്രം 56 സര്‍വീസ് ഉണ്ടായിരുന്നു.

Read more

സൗദിയില്‍ നിന്ന് 11 വിമാനമാണ് ഉള്ളത്. ആദ്യ ദിനത്തില്‍ റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും ദമ്മാമില്‍ നിന്ന് കണ്ണൂരിലേക്കും ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസ് ഉണ്ടാകും. തൊട്ടടുത്ത ദിവസം റിയാദില്‍ നിന്ന് കണ്ണൂരിലേക്കും ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്കും ജിദ്ദയില്‍ നിന്ന് തിരുവനന്തപുരത്തേക്കുമാണ് സര്‍വീസ്.