മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണിന് മോണിക്ക ലെവിന്‌സ്‌കിയുമായിട്ടുള്ള അവിഹിത ബന്ധം അധികാര ദുര്‍വിനിയോഗമല്ലെന്ന് ഹിലാരി

Gambinos Ad
ript>

മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണിന് വൈറ്റ്ഹൗസ് ഇന്റേണായിരുന്ന മോണിക്ക ലെവിന്‌സ്‌കിയുമായുള്ള ബന്ധം അധികാരത്തിന്റെ ദുര്‍വിനിയോഗമല്ലെന്ന് ഭാര്യ ഹിലാരി കിന്റണ്‍. അന്നത്തെ വിവാദത്തിന്റെ പേരില്‍ പ്രസിഡന്റ് പദവി രാജി വെയ്‌ക്കേണ്ട കാര്യമില്ലെന്ന് ക്ലിന്റണിന്റെ തീരുമാനം ശരിയായിരുന്നു.

Gambinos Ad

രണ്ട് പതിറ്റാണ്ടിന് മുമ്പ് നടന്ന സംഭവം വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നത് മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ്.

സംഭവം നടക്കുമ്പോള്‍ ലെവിന്‌സ്‌കിക്ക് 22 വയസ് പ്രായമുണ്ടായിരുന്നു. അവര്‍ കാര്യങ്ങള്‍ മനസിലാക്കുന്നതിന് പ്രായപൂര്‍ത്തിയായ സ്ത്രീയാണ്. അത്തരത്തില്‍ ഒരാളുമായി ബന്ധമുണ്ടായിയെന്ന കാരണം കൊണ്ട് ബില്‍ ക്ലിന്റണ്‍ രാജി വെയ്‌ക്കേണ്ട കാര്യമില്ലെന്ന് സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഹിലാരി പറഞ്ഞു.

അതുമായി ബന്ധപ്പെട്ട് പിന്നീട് കൃത്യ സമയത്ത് അന്വേഷണം നടന്നിരുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു

അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് ബില്‍ ക്ലിന്റണിനെ വേട്ടയാടിയ മോണിക്ക ലെവിന്‍സ്‌കിയുമായുള്ള അവിഹിത ബന്ധം. ആദ്യം ആരോപണങ്ങള്‍ നിഷേധിച്ച കിന്റണ്‍ പിന്നീട് അത് സമ്മതിച്ചത് വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇംപ്ലീച്ച്‌മെന്റ് നടപടികള്‍ക്ക് വരെ കളമൊരുക്കിയ വിവാദം പിന്നീട് ക്ലിന്റണ്‍ മാപ്പ് പറഞ്ഞതോടെയാണ് അവസാനിച്ചത്.