ഞായറാഴ്ച ജോലിക്ക് വരാത്തതിന് പിരിച്ചു വിട്ട സ്ത്രീക്ക് 21 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു

Gambinos Ad
ript>

പത്തു വര്‍ഷത്തോളം ജോലി ചെയ്ത ഹോട്ടലില്‍ നിന്ന് ഞായറാഴ്ച ജോലിക്ക് വരാത്തതിന് പിരിച്ചു വിട്ട സ്ത്രീക്ക് 21 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. മതപരമായ കാരണങ്ങളാല്‍ ഞായറാഴ്ച അവധിയെടുത്ത മേരി ജീന്‍ പിയറിയെയാണ് ഹോട്ടല്‍ അധികൃതര്‍ പിരിച്ചു വിട്ടത്.

Gambinos Ad

മിയാമിയിലെ കോണ്‍റാഡ് ഹോട്ടലിലാണ് മേരി ജീന്‍ പിയറി 2006 മുതല്‍ ജോലി ചെയ്തത്. 2015 ഒക്ടോബര്‍ മതപരമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ മേരിക്ക് ഹോട്ടല്‍ അധികൃതര്‍ അവധി അനുവദിച്ചിരുന്നു. ജോലിക്ക് ജോയിന്‍ ചെയ്ത വേളയില്‍ തന്നെ ഞായറാഴ്ച തന്റെ വിശ്വാസപ്രകാരം സാബത്ത് ദിനമാണ്. അന്നേ ദിവസം ദൈവശുശ്രൂഷയില്‍ സംബന്ധിക്കുന്നതിന് അവധി വേണമെന്നും മേരി അറിയിച്ചിരുന്നു.

പക്ഷേ 2015 ഓടെ പാചകപ്പുരയുടെ മാനേജര്‍മാരിലൊരാള്‍ ഞായറാഴ്ചയിലും മേരി ജോലിക്ക് വരണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് മേരിയുടെ പാസ്റ്റര്‍ മാനേജര്‍ക്ക് കത്ത് അയച്ചിരുന്നു. പക്ഷേ ഈ കത്ത് മാനേജര്‍ മുഖവിലയ്‌ക്കെടുക്കുന്നതിന് തയ്യാറായില്ല. പിന്നീടും ഞായറാഴ്ച അവധിയെടുത്ത മേരിയെ ഹോട്ടല്‍ അധികൃതര്‍ പിരിച്ചുവിട്ടു.

ഇതോടെ മേരി പൗരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കോടതിയെ സമീപിച്ചു. തന്റെ മതവിശ്വാസമനുസരിച്ച് പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള അവകാശമാണ് ഹോട്ടല്‍ മേരിക്ക് നിഷേധിച്ചതെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് പിരിച്ചു വിട്ട ദിവസം മുതലുള്ള ശമ്പളവും പുറമെ മേരിയുടെ മാനസികവ്യഥയ്ക്കുള്ള നഷ്ടപരിഹാരവുമായി 21 മില്യണ്‍ ഡോളര്‍ നല്‍കാനും കോടതി ഉത്തരവിട്ടു.