ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ മോതിരം യുഎഇയില്‍ !

യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ മോതിരം കാണാനുള്ള സുവര്‍ണ അവസരമാണ് കൈവന്നിരിക്കുന്നത്. ഈ മോതിരം ഷാര്‍ജയിലെ സഹാറ സെന്ററില്‍ പ്രദര്‍ശനത്തിനു കൊണ്ടു വരും. അവിടെ ഒരു മാസം പ്രദര്‍ശിപ്പിക്കും.

മോതിരം 21-കാരറ്റ് സ്വര്‍ണ്ണമാണ്. നജ്മത് തോബ (തയിബയുടെ നക്ഷത്രം) എന്ന പേരാണ് മോതിരത്തിനു നല്‍കിയിരിക്കുന്നത് . മോതിരത്തിന് ഏകദേശം 64 കിലോഗ്രാം ഭാരം വരും. വിലപിടിപ്പുള്ള കല്ലുകളും രത്‌നങ്ങളും കൊണ്ട് അലങ്കിച്ചിരിക്കുന്ന നജ്മത് തോബ അനേകര്‍ കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മോതിരമാണിത്. ദുബായ് ആസ്ഥാനമായ ടായിബ കമ്പനിയാണ് മോതിരത്തിന്റെ ഉടമസ്ഥതര്‍. 45 ദിവസം 55 സ്വര്‍ണ്ണപണിക്കാര്‍ ദിനംപ്രതി 10 മണിക്കൂര്‍ ജോലി ചെയ്താണ് മോതിരം നിര്‍മ്മിച്ചത്. അധികം താമസിക്കാതെ തന്നെ മോതിരം പ്രദര്‍ശനത്തിനു എത്തിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.