ശുചിത്വമില്ലാത്ത ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ സാധിക്കില്ല, വിവാഹ മോചനം തേടി യുവതി കോടതിയില്‍

Gambinos Ad
ript>

ശുചിത്വമില്ലാത്ത ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ സാധിക്കില്ല. അതു കൊണ്ട് തനിക്ക് വിവാഹ മോചനം വേണമെന്ന ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. അല്‍ഐനിലാണ് വിചിത്രമായ ആവശ്യവുമായി യുവതി കോടതിയെ സമീപിച്ചത്. തന്നെ അമിതമായി ആശ്രയിക്കുന്ന വ്യക്തിയാണ് ഭര്‍ത്താവ്. മാത്രമല്ല ഇയാളുടെ പെരുമാറ്റം മോശമാണെന്നും യുവതി വിവാഹമോചന ഹര്‍ജിയില്‍ ആരോപിക്കുന്നു.

Gambinos Ad

അതേ സമയം യുവതിയുടെ വാദങ്ങള്‍ ഭര്‍ത്താവ് നിഷേധിച്ചു. ഞാനും ഭാര്യയും അഞ്ചു മക്കളുടെ കൂടെ സന്തോഷത്താടെ ജീവിക്കുകയായിരുന്നു. ആരോ തന്നെക്കുറിച്ച് മോശമായി ഭാര്യയോട് സംസാരിച്ചു. അതിനെ തുടര്‍ന്നാണ് ഭാര്യ ഇങ്ങനെ വിചിത്രമായ ആരോപണങ്ങള്‍ ഉന്നിയിക്കുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞു.

കോടതിയിലെത്തുന്ന വിവാഹമോചന ഹര്‍ജികളില്‍ യുഎഇയിലെ നിയമപ്രകാരം ദമ്പതിക്കള്‍ക്കു വേണ്ടി കൗണ്‍സിലിങ് നടത്തും. എന്നിട്ടും പ്രശ്‌നങ്ങള്‍ തുടുരുന്ന പക്ഷം മാത്രമേ കോടതി വിധി പ്രസ്താവിക്കൂ.