സന്ദര്‍ശക വിസയ്ക്ക് കേവലം 15 സെക്കന്‍ഡ്; നടപടിക്രമങ്ങള്‍ അതിവേഗത്തിലാക്കുന്ന മൊബൈല്‍ ആപ്പുമായി ദുബായ്

Gambinos Ad

ദുബായ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെ സന്ദര്‍ശക വീസയ്ക്ക് ഇനി വേണ്ടി വരുന്നത് കേവലം 15 സെക്കന്‍ഡ് മാത്രം. എമിഗ്രേഷന്‍ ഓഫിസില്‍ അപേക്ഷ ലഭിച്ച് 15-ാമത്തെ സെക്കന്‍ഡില്‍ വിസ ലഭ്യമാക്കുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Gambinos Ad

ജനജീവിതം കൂടുതല്‍ സുഗമവും സന്തോഷപ്രദവുമായി മാറ്റുന്നതിനാണ് സ്മാര്‍ട് സംവിധാനം വഴിയാണ് വിസ സാധ്യമാക്കുന്ന പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരി പറഞ്ഞു. ഈ സംവിധാനം ദുബായ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു

ജിഡിആര്‍എഫ്എ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിസ സംബന്ധമായ സേവനങ്ങള്‍ ലഭിക്കുക. ഈ ആപ്പിലൂടെ സന്ദര്‍ശക വിസ അപേക്ഷ, വിസ പുതുക്കല്‍ എന്നിവ സാധ്യമാകും. രേഖകള്‍ സമര്‍പ്പിക്കുന്നത് വെബ്‌സൈറ്റും പ്രയോജനപ്പെടുത്താമെന്ന് ജിഡിആര്‍എഫ്എ അസി.ഡയറക്ടര്‍ ഡോ. ഒമര്‍ അലി സഈദ് അല്‍ഷംസി വ്യക്തമാക്കി