വന്ദേഭാരത് മിഷന്‍; യു.എ.ഇയില്‍ നിന്നുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു

കോവിഡ് പ്രതിസന്ധി മൂലം വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ അഞ്ചാംഘട്ടത്തില്‍ യു.എ.ഇ.യില്‍ നിന്ന് ഇന്ത്യയിലേക്ക് 105 സര്‍വീസുകള്‍. കേരളത്തിലേക്ക് 45 സര്‍വീസുകളാണ് ഉള്ളത്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും 74 വിമാനവും, അബുദാബിയില്‍ നിന്നും 31 വിമാനവും സര്‍വീസ് നടത്തും. ഓഗസ്റ്റ് ഒന്നു മുതല്‍ 15 വരെയാണ് ദൗത്യം.

കേരളത്തിലേക്കുള്ള സര്‍വീസുകള്‍…

ഓഗസ്റ്റ് ഒന്ന്: ദുബായ്-കൊച്ചി (2), ദുബായ്-കണ്ണൂര്‍, കോഴിക്കോട്
ഓഗസ്റ്റ് രണ്ട്: ദുബായ്- കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, ഷാര്‍ജ തിരുവനന്തപുരം
ഓഗസ്റ്റ് മൂന്ന്: അബുദാബി-കണ്ണൂര്‍
ഓഗസ്റ്റ് നാല്: ദുബായ്-കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, ഷാര്‍ജ-കോഴിക്കോട്
ഓഗസ്റ്റ് അഞ്ച്: ദുബായ്-കോഴിക്കോട്, അബുദാബി-കൊച്ചി, തിരുവനന്തപുരം
ഓഗസ്റ്റ് ആറ്: അബുദാബി-കോഴിക്കോട്
ഓഗസ്റ്റ് ഏഴ്: ദുബായ്-കോഴിക്കോട്, കൊച്ചി, ഷാര്‍ജ-തിരുവനന്തപുരം, കണ്ണൂര്‍
ഓഗസ്റ്റ് എട്ട്: ദുബായ്-കണ്ണൂര്‍, കൊച്ചി, അബുദാബി-കോഴിക്കോട്
ഓഗസ്റ്റ് ഒമ്പത്: ദുബായ്-കോഴിക്കോട്, കണ്ണൂര്‍, ഷാര്‍ജ-തിരുവനന്തപുരം

ഓഗസ്റ്റ് 10: അബുദാബി-തിരുവനന്തപുരം, കണ്ണൂര്‍, ഷാര്‍ജ-കൊച്ചി
ഓഗസ്റ്റ് 11: ദുബായ്-കണ്ണൂര്‍, കൊച്ചി, ഷാര്‍ജ-തിരുവനന്തപുരം, കോഴിക്കോട്
ഓഗസ്റ്റ് 12: ദുബായ്-കോഴിക്കോട്, അബുദാബി-കൊച്ചി, തിരുവനന്തപുരം
ഓഗസ്റ്റ് 13: അബുദാബി-കോഴിക്കോട്.
ഓഗസ്റ്റ് 14: ദുബായ്-കോഴിക്കോട്, കൊച്ചി, ഷാര്‍ജ-തിരുവനന്തപുരം, കണ്ണൂര്‍.
ഓഗസ്റ്റ് 15: ദുബായ്-കണ്ണൂര്‍, കൊച്ചി, അബുദാബി-കോഴിക്കോട്.

വിമാനങ്ങളെ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പും ഓണ്‍ലൈന്‍ ബുക്കിംഗ് വിശദാംശങ്ങളും ഉടന്‍ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കേരളം ഒഴികെയുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഇത്തവണയുണ്ടെന്നാണ് പ്രാഥമിക വിവരം.