യു.​എ.​ഇ​യി​ൽ സ്കൂളുകൾ അടച്ചു; ഇനി വേനൽ അവധി

യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഇന്ന് മു​ത​ല്‍ മ​ധ്യ​വേ​ന​ല്‍ അ​വ​ധി ആ​രം​ഭി​ക്കും. ​രണ്ടു​മാ​സ​ത്തെ മ​ധ്യ​വേ​ന​ല​വ​ധി​ക്കു​ശേ​ഷം ആ​ഗ​സ്​​റ്റ്​ 30നാവും ​സ്കൂ​ളു​ക​ള്‍ തു​റ​ക്കുക. കോ​വി​സിനെ തു​ട​ര്‍​ന്ന്​ മൂ​ന്നു മാ​സ​ത്തി​ലേ​റെ​യാ​യി വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ​ങ്കി​ലും ഓൺലൈൻ പ​ഠ​നം നടക്കുന്നുണ്ടായിരുന്നു.

അ​വ​ധി​ക്കാ​ല​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​നി​ല്‍ പ​ഠ​ന-​പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മു​ണ്ടാ​കും. കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച്‌ മ​ധ്യ​വേ​ന​ല​വ​ധി​ക്കു​ശേ​ഷം സ്കൂ​ളു​ക​ളി​ല്‍ സാ​ധാ​ര​ണ അ​ധ്യ​യ​നം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ങ്ങ​ളും സ്കൂ​ള​ധി​കൃ​ത​രും.

Read more

ഏ​ഷ്യ​ന്‍ പാ​ഠ്യ​പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള സ്കൂ​ളു​ക​ള്‍​ക്ക്​ ആ​ഗ​സ്​​റ്റ്​ 30 ര​ണ്ടാം പാ​ദ​ത്തി​​ൻ്റെ ആ​രം​ഭ​വും യു.​എ.​ഇ പാ​ഠ്യ​പ​ദ്ധ​തി​ക്കു​ കീ​ഴി​ലെ സ്കൂ​ളു​ക​ള്‍​ക്കും ഏ​ഷ്യ​ന്‍ ഇ​ത​ര​പാ​ഠ്യ​പ​ദ്ധ​തി​യി​ലെ സ്കൂ​ളു​ക​ള്‍​ക്കും പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​​ൻ്റെ ആ​രം​ഭ​വു​മാ​ണ്‌.