അന്താരാഷ്ട്ര ചര്‍ച്ചയ്ക്കിടെ യു.എ.ഇ മന്ത്രിയ്ക്ക് അപ്രതീക്ഷിത അതിഥി; ചിരി അടക്കാനാകാതെ ലോക നേതാക്കള്‍; വീഡിയോ വൈറല്‍

അന്താരാഷ്ട്ര ചര്‍ച്ചയ്ക്കിടെ യു.എ.ഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമിയുടെ അരികില്‍ മകന്‍ ഹസാ വന്നു നില്‍ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. യെമന്‍ പ്രതിസന്ധിയുമായി സംബന്ധിച്ച് ലോക നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴായിരുന്നു് മന്ത്രിക്ക് അരികിലേക്ക് മകന്റെ വരവ്.

മകന്‍ വന്നുനിന്നപ്പോള്‍ “അപ്പുറത്ത് പോകൂ…” എന്ന് ചെറുചിരിയോടെ റീം അല്‍ ഹാഷിമി മകനോട് പറയുന്നുണ്ട്. ഇതുകേട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്രസ്സിന് ചിരിയടക്കാനായില്ല. ക്ഷമ ചോദിച്ചു കൊണ്ട് പിന്നീട് മന്ത്രി പ്രസംഗം തുടരുന്നുണ്ട്.

Read more

ഹസാ വീണ്ടും ഒരിക്കല്‍ കൂടി ഉമ്മയുടെ അരികില്‍ ഓടിയെത്തുകയും മന്ത്രി റീം മകനെ അകറ്റി കൊണ്ടിരിക്കുന്നതും വീഡിയോയില്‍ കാണാം.