ദുബായില്‍ വിപിഎന്‍ ഉപയോഗിച്ചാല്‍ 5000 ദിര്‍ഹം പിഴ; വാര്‍ത്തയുടെ സത്യാവസ്ഥ മറ്റൊന്ന്

സ്‌കൈപ്പ് പോലുള്ള വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങള്‍ യുഎഇയില്‍ നിരോധിച്ചതിന് പിന്നാലെ വിപിഎന്‍ സഹായത്തോടെ പല ആളുകളും ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം മുതല്‍ വിപിഎന്‍ സേവനങ്ങള്‍ ഉപയോഗിക്കാനായി ഭയക്കുകയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. ദുബായില്‍ വിപിഎന്‍ സേവനങ്ങള്‍ ഉപയോഗിച്ച് നിരോധനമുള്ള വെബ്‌സൈറ്റുകളും ആപ്പുകളും ഉപയോഗിക്കുന്നവര്‍ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി വന്‍തുക പിഴ ഈടാക്കുന്നുവെന്ന വാര്‍ത്തയാണ് ആളുകളെ ആശങ്കപ്പെടുത്തിയത്.

എന്നാല്‍, ഇത്തരത്തില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നും വിപിഎന്‍ ഉപയോഗിച്ചതിന്റെ പേരില്‍ ആര്‍ക്കും പിഴ ഈടാക്കിയിട്ടില്ലെന്നും ടിആര്‍എ മാധ്യമങ്ങള്‍ക്ക് അയച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരം വ്യാജ സന്ദേശങ്ങള്‍ ആളുകള്‍ പ്രചരിപ്പിക്കരുതെന്നും ഇത് വ്യാജമാണെന്ന് തിരിച്ചറിയണമെന്നും ടിആര്‍എ അറിയിച്ചു.

Read more

യു.എ.ഇയില്‍ വിപിഎന്‍ ടെക്നോളജി ഉപയോഗിച്ച് ചില സ്വകാര്യ വ്യക്തികള്‍ വിഒഐപി സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതു വഴി നിരോധിച്ച വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയും ചെയ്തായി റിപ്പോര്‍ട്ടുകളുണ്ട്. യൂറോപ്യന്‍ സബ്സ്‌ക്രിപ്ഷന്‍ ഉള്ള ഉപയോക്താക്കള്‍ക്ക് വിപിഎന്‍ ഉപയോഗിച്ച് യു.എ.ഇയിലെ എല്ലാ സ്ട്രീമിംഗ് സേവനങ്ങളും കാണാന്‍ കഴിയും.