യുഎഇയിലെ ട്രാവല്‍ മേഖലയില്‍ 77,400 തൊഴിലവസരങ്ങള്‍

Gambinos Ad
ript>

യുഎഇയില്‍  പുതിയതായി  77,400  തൊഴിലവസരങ്ങള്‍ വിനോദസഞ്ചാര മേഖലയല്‍ സൃഷ്ടിക്കപ്പെടുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ യുഎഇ വലിയ മുന്നേറ്റമുണ്ടാക്കും. റീട്ടെയില്‍, വിനോദസഞ്ചാരം, മെഡിക്കല്‍ ടൂറിസം തുടങ്ങിയ മേഖലകളിലായിരിക്കും അവസരങ്ങള്‍.

Gambinos Ad

യുഎഇയില്‍ ഉടനീളം 77,400 പുതിയ തൊഴിലവസരങ്ങള്‍ ഇതിലൂടെ ലഭ്യമാകും. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം 2016 ല്‍ 317,300 ല്‍ നിന്ന് 2026 ഓടെ 394,700 ആയി ഉയരുമെന്നും വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുബായില്‍ 12.2 ശതമാനം പേരായിരിക്കും 2026 ഓടെ ടൂറിസം മേഖലയില്‍ ജോലിചെയ്യുക. 2016 ല്‍ ഇത് 10.8 ശതമാനമായിരുന്നു.ദുബായ്, അബുദാബി എന്നീ രാജ്യങ്ങള്‍ ഏഷ്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതു മറ്റു മേഖലകളിലും തൊഴിലവസരങ്ങളിലെ വര്‍ധനയ്ക്ക് കാരണമാകുന്നതായിട്ടാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്.