അപൂര്‍വ ദൃശ്യം പകര്‍ത്തി ദുബായ് കിരീടാവകാശി; ചിത്രം തരംഗമാക്കുന്നു

ഇന്നലെ വൈകിട്ട് ആകാശത്ത് ദൃശ്യമായ ബ്ലൂമൂണിന്റെ ചിത്രം ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയര്‍മാനും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹംദാന്‍ പങ്കുവച്ച സൂപ്പര്‍ മൂണിന്റെ ചിത്രം. ഇന്ന് രാവിലെയാണ് ഷെയ്ഖ് ഹംദാന്‍ സൂപ്പര്‍ മൂണിന്റെ ചിത്രം പങ്കുവച്ചത്.

യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അപൂര്‍വ ദൃശ്യമാണ് അദ്ദേഹത്തിന്റെ ഭാര്യ ഡോ.ഹജാ ബിന്ത് അല്‍ ഹുസൈന്‍ പങ്കുവച്ചു. തന്റെ ഏറ്റവും ഇളയ കുട്ടികളായ ഷെഖാ അല്‍ ജലീലയും ഷെയ്ഖ് സായിദിനും ഒപ്പം ബ്ലൂമൂണ്‍ കാണുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചിത്രമാണ്‌ ഭാര്യ പങ്കുവച്ചിരിക്കുന്നത്.

It’s happening! #Dubai #Supermoon #Bluemoon #Bloodmoon #Totallunareclipse

A post shared by Fazza (@faz3) on

#BlueBloodMoon #Eclipse #Family #FatherAndSon #FatherAndDaughter #MyDubai

A post shared by Haya Bint Al Hussein (@hrhprincesshaya) on