മതസൗഹാര്‍ദത്തിന്റെ സന്ദേശവുമായി മാര്‍പാപ്പ ഇന്ന് യുഎഇയില്‍

Gambinos Ad
ript>

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന് ഇന്ന് അബുദാബിയില്‍ തുടക്കമാകും. ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് യുഎഇയില്‍ ഒരു മാര്‍പാപ്പ സന്ദര്‍ശനത്തിന് എത്തുന്നത്. ആഗോള കത്തോലിക്കാ സഭയുടെ തലവനും വത്തിക്കാന്റെ ഭരണാധികാരിയുമായി മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് വന്‍ സ്വീകരണമാണ് യുഎഇ ക്രമീകരിച്ചിരിക്കുന്നത്.

Gambinos Ad

ചൊവ്വാഴ്ച മാര്‍പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് യുഎഇ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സൗജന്യ ഭക്ഷണവും യാത്രാസൗകര്യവും ഒന്നര ലക്ഷത്തോളം വിശ്വാസികള്‍ക്ക് ഇതിനോട് അനുബന്ധിച്ച് യുഎഇ ക്രമീകരിച്ചിട്ടുണ്ട്. അതേസമയം പലതവണ പരസ്യമായി മാര്‍പാപ്പ തന്നെ ഇന്ത്യ സന്ദര്‍ശിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ കനിയുന്നില്ല.

ബിജെപി സര്‍ക്കാരണ് തടസം നില്‍ക്കുന്നതെന്ന് വത്തിക്കാന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. വത്തിക്കാന്റെ ഭരണാധികാരിയായ മാര്‍പാപ്പയ്ക്ക് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തണമെങ്കില്‍ ഔദ്യോഗിക കടമ്പകള്‍ കടക്കണം. ശരിയായ രീതിയില്‍ സ്വീകരിക്കുന്നതിനുള്ള തീയതിയും സമയവും രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ കണ്ടെത്താന്‍ പ്രയാസമാണെന്നാണ് അഞ്ചു വര്‍ഷമായി നയതന്ത്ര തലത്തില്‍ ഇന്ത്യ അറിയിക്കുന്നത്. ആര്‍എസ്എസിന്റെ എതിര്‍പ്പാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്.